---
title: "ഇന്ധന വില വർധനവിനെതിരെയാണ് യൂത്ത് കോൺഗ്രസിൻ്റെ സമരമെങ്കിൽ ആദ്യം കരിങ്കൊടി കാണിക്കേണ്ടത് പ്രധാനമന്ത്രിയെയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ."
english_title: "CPM district secretary MV Jayarajan said that if the Youth Congress's strike is against the increase in fuel prices, the prime minister should be shown a black flag."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98612/cpm-district-secretary-mv-jayarajan-said-that-if-the-youth-congresss-strike-is-against-the-increase-in-fuel-prices-the-prime-minister-should-be-shown-a-black-flag"
published_at: "2023-02-21T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4a27d06fe3_7bfc9824-bd4a-4ba4-bbf9-40f16f70ef3f.jpg"
keywords: []
---

# ഇന്ധന വില വർധനവിനെതിരെയാണ് യൂത്ത് കോൺഗ്രസിൻ്റെ സമരമെങ്കിൽ ആദ്യം കരിങ്കൊടി കാണിക്കേണ്ടത് പ്രധാനമന്ത്രിയെയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ.

> **Lead Summary:** സി പി എം പ്രവർത്തകൻ പുന്നോൽ താഴെ വയലിലെ കെ ഹരിദാസന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി സ്തൂപം അനാച്ഛാദനവും, അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടിന് സമീപം നിർമ്മിച്ച രക്തസാക്ഷി സ്തൂപത്തിൽ രാവിലെ 8.30 ഓടെ പുഷ്പാർച്ചന നടന്നു. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് ചാവേറുകൾ മുഖ്യമന്ത്രിയുടെ യാത്ര തടസപെടുത്തുകയാണ്. ഇതിലൂടെ നാടിന്റെ സമാധാനം സമാധാനമാണ് കെടുത്തുന്നത്. ഇന്ധന വിലവർധനവിതെതിരെയാണ് സമരം നടത്തുന്നെതെങ്കിൽ ആദ്യം കരിങ്കൊടി കാണിക്കേണ്ടത് പ്രധാനമന്ത്രിയെയാണെന്നും എം വി ജയരാജൻ അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു. സി പി എം തലശ്ശേരി ഏരിയ സെക്രട്ടറി സി കെ രമേശൻ അധ്യക്ഷത വഹിച്ചു. കോടിയരി ലോക്കൽ സെക്രട്ടി എ ശശി, വി സതി , കെ എം ജമുനാ റാണി തുടങ്ങിയവർ സംസാരിച്ചു

## Article Content

സി പി എം പ്രവർത്തകൻ പുന്നോൽ താഴെ വയലിലെ കെ ഹരിദാസന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി സ്തൂപം അനാച്ഛാദനവും, അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടിന് സമീപം നിർമ്മിച്ച രക്തസാക്ഷി സ്തൂപത്തിൽ രാവിലെ 8.30 ഓടെ പുഷ്പാർച്ചന നടന്നു. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് ചാവേറുകൾ മുഖ്യമന്ത്രിയുടെ യാത്ര തടസപെടുത്തുകയാണ്. ഇതിലൂടെ നാടിന്റെ സമാധാനം സമാധാനമാണ് കെടുത്തുന്നത്. ഇന്ധന വിലവർധനവിതെതിരെയാണ് സമരം നടത്തുന്നെതെങ്കിൽ ആദ്യം കരിങ്കൊടി കാണിക്കേണ്ടത് പ്രധാനമന്ത്രിയെയാണെന്നും എം വി ജയരാജൻ അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു. സി പി എം തലശ്ശേരി ഏരിയ സെക്രട്ടറി സി കെ രമേശൻ അധ്യക്ഷത വഹിച്ചു. കോടിയരി ലോക്കൽ സെക്രട്ടി എ ശശി, വി സതി , കെ എം ജമുനാ റാണി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98612/cpm-district-secretary-mv-jayarajan-said-that-if-the-youth-congresss-strike-is-against-the-increase-in-fuel-prices-the-prime-minister-should-be-shown-a-black-flag)