---
title: "ഒത്തിരി പറയാൻ ഇത്തിരി നേരം ;  പാനൂർ ഇഖ്റഅ ഇസ്ലാമിക് വിമൻസ് കോളേജ് പൂർവ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി"
english_title: "A little while to say a lot;Panur Iqra Islamic Women's College Alumni Meet was remarkable"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98571/a-little-while-to-say-a-lotpanur-iqra-islamic-womens-college-alumni-meet-was-remarkable"
published_at: "2023-02-21T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f473efae2e7_f1c2abab-5fb7-4a29-a094-b54d83f06a59_(1).jpg"
keywords: []
---

# ഒത്തിരി പറയാൻ ഇത്തിരി നേരം ;  പാനൂർ ഇഖ്റഅ ഇസ്ലാമിക് വിമൻസ് കോളേജ് പൂർവ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി

> **Lead Summary:** 2007 മുതൽ 2020 വരെ കോളേജിൽ പഠിച്ച വിദ്യാർത്ഥികളാണ് ഒത്തുചേർന്നത്. ഒത്തിരി പറയാൻ ഇത്തിരി നേരം പൂർവ വിദ്യാർത്ഥി സംഗമം വാർഡ് കൗൺസിലർ പി.കെ പ്രവീൺ ഉദ്ഘാടനം ചെയ്തു.

## Article Content

2007 മുതൽ 2020 വരെ കോളേജിൽ പഠിച്ച വിദ്യാർത്ഥികളാണ് ഒത്തുചേർന്നത്. ഒത്തിരി പറയാൻ ഇത്തിരി നേരം പൂർവ വിദ്യാർത്ഥി സംഗമം വാർഡ് കൗൺസിലർ പി.കെ പ്രവീൺ ഉദ്ഘാടനം ചെയ്തു.

പാനൂർ മുൻ നഗരസഭാധ്യക്ഷ കെ.വി റംല അധ്യക്ഷയായി. അക്കാഡമിക്ക് ഡയറക്ടർ പ്രൊഫ കുഞ്ഞമ്മദ് മാസ്റ്റർ, പ്രിൻസിപ്പൽ ടി. അഷ്റഫ്, ജാമിയത്തുൽ തഫ്ലിമിൻ ഖുറാൻ ട്രസ്റ്റ് സെക്രട്ടറി കെ.വി നാസർ, ട്രസ്റ്റ് അംഗം ഇ.എം ബഷീർ, ഷഹർബാൻ, വൈസ് പ്രിൻസിപ്പൽ അബിന യതിരാജ്, അഷ്റഫ് എന്നിവർ സംസാരിച്ചു.

ആർ. അബ്ദുള്ള മാസ്റ്റർ, വി പി എ പൊയിലൂർ, വൈഎം ഇസ്മയിൽ ഹാജി, ഒ.പി മുസ്തഫ എന്നിവർ സംബന്ധിച്ചു. പൂർവ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98571/a-little-while-to-say-a-lotpanur-iqra-islamic-womens-college-alumni-meet-was-remarkable)