---
title: "കരിയാട്ടെ സി പി എം നേതാവ് ഇ.കെ അശോക് കുമാർ അനുസ്മരണവും, പുഷ്പ്പാർച്ചനയും, സ്മൃതിമണ്ഡപം ഉത്ഘാടനവും നടന്നു"
english_title: "Kariatte CPM leader EK Ashok Kumar commemoration, flower laying and inauguration of Smriti Mandapam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98548/kariatte-cpm-leader-ek-ashok-kumar-commemoration-flower-laying-and-inauguration-of-smriti-mandapam"
published_at: "2023-02-21T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f46363bbf63_650c5de5-c02e-44ef-91db-18705ead5aa8.jpg"
keywords: []
---

# കരിയാട്ടെ സി പി എം നേതാവ് ഇ.കെ അശോക് കുമാർ അനുസ്മരണവും, പുഷ്പ്പാർച്ചനയും, സ്മൃതിമണ്ഡപം ഉത്ഘാടനവും നടന്നു

> **Lead Summary:** ഇ.കെ അശോക് കുമാറിൻ്റെ രണ്ടാം വാർഷിക അനുസ്മരണവും, സ്മൃതിമണ്ഡപം ഉത്ഘാടനവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രൻ നിർവ്വഹിച്ചു. രാവിലെ 7 മണിക്ക് സൃമ്തി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി.

## Article Content

ഇ.കെ അശോക് കുമാറിൻ്റെ രണ്ടാം വാർഷിക അനുസ്മരണവും, സ്മൃതിമണ്ഡപം ഉത്ഘാടനവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രൻ നിർവ്വഹിച്ചു. രാവിലെ 7 മണിക്ക് സൃമ്തി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി.

പുഷ്പ്പാർച്ചനയ്ക്ക് ജില്ലാ കമ്മിറ്റി അംഗം കെ.കെ പവിത്രൻ മാസ്റ്റർ, സി പി എം പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, എം.ടി.കെ ബാബു, പി.മനോഹരൻ, എ.രാഘവൻ മാസ്റ്റർ, കെ.കെ സുധീർ കുമാർ, വി.കെ രാകേഷ്, എൻ.അനിൽകുമാർ, കെ.കെ ശ്രീജ, പി.കെ മോഹനൻ, എൻ.അനൂപ് വി.കെ ശശി, സജീവൻ, എം.സുധാകരൻ മാസ്റ്റർ എന്നിവരും, ലോക്കൽ കമ്മിറ്റി അംഗങ്ങളും, അനുഭാവികളും, ബന്ധുക്കളും പങ്കെടുത്തു.

തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ അജിത്ത് കുമാർ സ്വാഗതം പറഞ്ഞു കെ.ഇ കഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു, പി.ഹരീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.എം.സുധാകരൻ മാസ്റ്റർ സംസാരിച്ചു. വൈകീട്ട് കരിയാട് തെരുവിൽ പൊതുയോഗം നടക്കും, എം.പ്രകാശൻ മാസ്റ്റർ, അനൂപ് കക്കോടി എന്നിവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98548/kariatte-cpm-leader-ek-ashok-kumar-commemoration-flower-laying-and-inauguration-of-smriti-mandapam)