---
title: "സ്വപ്നം പൊലിഞ്ഞു; നിവിൻ കൃഷ് യാത്രയായി"
english_title: "The dream is gone;Nivin Krish has departed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98547/the-dream-is-gonenivin-krish-has-departed"
published_at: "2023-02-21T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f461fcb8e67_612aa002-66b6-4255-a949-bcb3d13a432b.jpg"
keywords: []
---

# സ്വപ്നം പൊലിഞ്ഞു; നിവിൻ കൃഷ് യാത്രയായി

> **Lead Summary:** നാദാപുരം: ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന പൊന്നുമോൻ വിടവാങ്ങി. ആ നിറപുഞ്ചിരി മായില്ല, എങ്കിലും അവരുടെ സ്വപ്നം പൊലിഞ്ഞു. മാരക രോഗത്തിന് കീഴടങ്ങി ഒടുവിൽ നിവിൻ കൃഷ് യാത്രയായി.

## Article Content

നാദാപുരം: ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന പൊന്നുമോൻ വിടവാങ്ങി. ആ നിറപുഞ്ചിരി മായില്ല, എങ്കിലും അവരുടെ സ്വപ്നം പൊലിഞ്ഞു. മാരക രോഗത്തിന് കീഴടങ്ങി ഒടുവിൽ നിവിൻ കൃഷ് യാത്രയായി.

നരിക്കാട്ടേരിയിലെ മലയിൽ രജിലേഷിൻ്റെയുംവർഷയുടെയും പത്ത് മാസം പ്രായമുള്ള മകൻ നിവിൻ കൃഷ് ആണ് ഇന്ന് പുലർച്ചെ തലശ്ശേരി ക്യാൻസർ സെൻ്ററിൽ വെച്ച് മരിച്ചത് . പിറന്ന ഉടനെ ബാധിച്ച രക്താർബുദത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പാരാജയപ്പെട്ടു. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98547/the-dream-is-gonenivin-krish-has-departed)