---
title: "എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ നാളെ പാനൂരിൽ ; ഗതാഗത നിയന്ത്രണവുമായി സഹകരിക്കണമെന്ന് സി പി എം"
english_title: "People's resistance march led by Master MV Govindan tomorrow in Panur;CPM wants to cooperate with traffic control"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98539/peoples-resistance-march-led-by-master-mv-govindan-tomorrow-in-panurcpm-wants-to-cooperate-with-traffic-control"
published_at: "2023-02-21T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f45c992addc_f02422da-bd60-4b88-8417-4b1ea0ffc238.jpg"
keywords: []
---

# എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ നാളെ പാനൂരിൽ ; ഗതാഗത നിയന്ത്രണവുമായി സഹകരിക്കണമെന്ന് സി പി എം

> **Lead Summary:** കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ - വർഗീയ സമീപനങ്ങൾക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് കൂത്ത്പറമ്പ് മണ്ഡലത്തിൽ ഉജ്വല സ്വീകരണം നൽകും. മണ്ഡല അതിർത്തിയായ നിർമ്മലഗിരിയിൽ വെച്ച് യൂണിഫോം ധാരികളായ വളണ്ടിയർമാർ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിക്കും.

## Article Content

കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ - വർഗീയ സമീപനങ്ങൾക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് കൂത്ത്പറമ്പ് മണ്ഡലത്തിൽ ഉജ്വല സ്വീകരണം നൽകും. മണ്ഡല അതിർത്തിയായ നിർമ്മലഗിരിയിൽ വെച്ച് യൂണിഫോം ധാരികളായ വളണ്ടിയർമാർ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിക്കും.

ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാനൂരിൽ വർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗമായ സി.എസ് സുജാത, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ്, കെ.ടി ജലീൽ എം എൽ എ, ജയിക് സി. തോമസ് എന്നിവർ ജാഥാ അംഗങ്ങളാണ്. ജാഥാ ലീഡറെ പാനൂർ പഴയ കെ.എസ്.ഇ.ബി ഓഫീസ് പരിസരത്ത് വെച്ച് വളണ്ടിയർമാർ ഗാർഡ് ഓഫ് ഹോണർ നൽകി സ്വീകരിച്ച് തുറന്ന വാഹനത്തിൽ ഹൈസ്കൂൾ ഗ്രൗണ്ടിലേക്ക് ആനയിക്കും.

2 മണി മുതൽ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. പാനൂരിൽ 3 മുതൽ 5 വരെ ടൗണിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്നും, നിയന്ത്രണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ കെ.ഇ കുഞ്ഞബ്ദുള്ള, എം.പി ബൈജു, കെ ധനഞ്ജയൻ,ടി ഷബ്ന, എ രാഘവർ മാസ്റ്റർ, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98539/peoples-resistance-march-led-by-master-mv-govindan-tomorrow-in-panurcpm-wants-to-cooperate-with-traffic-control)