---
title: "പൊന്ന്യത്തങ്കം ഇന്ന്  തുടക്കം"
english_title: "ponniyathangam start today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98523/ponniyathangam-start-today"
published_at: "2023-02-21T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4533882284_download_(3).jpg"
keywords: []
---

# പൊന്ന്യത്തങ്കം ഇന്ന്  തുടക്കം

> **Lead Summary:** തലശ്ശേരി: പൊന്ന്യം ഏഴരക്കണ്ടത്തിൽ ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ പൊന്ന്യത്തങ്കം ആയോധനകല പൈതൃകോത്സവം ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് ഏഴിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ വിശിഷ്ടാതിഥിയാകും. എസ്.ആർ.ഡി പ്രസാദ് ഗുരിക്കളെ ആദരിക്കും.കളരിപ്രദർശനം, മ്യൂസിക്കൽ ബാൻഡ്‌ എന്നിവയുണ്ടാകും. 22-ന് തച്ചോളി ഒതേനൻ, കതിരൂർ ഗുരുക്കൾ അനുസ്മരണം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.

## Article Content

തലശ്ശേരി: പൊന്ന്യം ഏഴരക്കണ്ടത്തിൽ ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ പൊന്ന്യത്തങ്കം ആയോധനകല പൈതൃകോത്സവം ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് ഏഴിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ വിശിഷ്ടാതിഥിയാകും. എസ്.ആർ.ഡി പ്രസാദ് ഗുരിക്കളെ ആദരിക്കും.കളരിപ്രദർശനം, മ്യൂസിക്കൽ ബാൻഡ്‌ എന്നിവയുണ്ടാകും. 22-ന് തച്ചോളി ഒതേനൻ, കതിരൂർ ഗുരുക്കൾ അനുസ്മരണം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.

കളരിപ്രദർശനം, വനിതകളുടെ ദഫ്മുട്ട് എന്നിവ നടക്കും. 23-ന് ഏഴിന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. തിരുവാതിര, കോൽക്കളി, നാടൻപാട്ട് എന്നിവയുണ്ടാകും. 24-ന് എരഞ്ഞോളി മൂസ അനുസ്മരണം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. പെൺപയറ്റ്, പൂരക്കളിക്കളരി, മാപ്പിള കലാമേള എന്നിവയുണ്ടാകും. 25-ന് ആദരസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 26-ന് കളക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.

തുടർന്ന്‌ കളരിപ്രദർശനം, കൈകുത്തിപ്പയറ്റ്, കേരളനടനം, ഫ്യൂഷൻ ഡാൻസ്. 27-ന് സമാപനസമ്മേളനം എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്യും. കണ്ണുകെട്ടി മാപ്പിളക്കോൽക്കളി, സ്റ്റീഫൻ ദേവസ്യയുടെ ഏഴരക്കണ്ടം നൈറ്റ് എന്നിവ നടക്കും. കതിരൂർ ഗ്രാമപ്പഞ്ചായത്ത്, പാട്യം ഗോപാലൻ സ്മാരക വായനശാല എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനൽ, ഫോക്‌ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി. ലവ്‌ലിൻ, സംഘാടക സമിതി ജനറൽ കൺവീനർ എൻ.പി. വിനോദ്കുമാർ, പി. ചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98523/ponniyathangam-start-today)