---
title: "പാനൂർ ടൗണിൽ നിയന്ത്രണം വിട്ട ഓട്ടോ തലകീഴായി മറിഞ്ഞു ; ഡ്രൈവറടക്കം 2 പേർക്ക്  പരിക്ക്"
english_title: "An auto overturned in Panur Town;2 people including the driver were injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98467/an-auto-overturned-in-panur-town2-people-including-the-driver-were-injured"
published_at: "2023-02-20T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f399f14cdeb_a5e5bd7c-bdf8-42e1-be3a-6414b653fe4c.jpg"
keywords: []
---

# പാനൂർ ടൗണിൽ നിയന്ത്രണം വിട്ട ഓട്ടോ തലകീഴായി മറിഞ്ഞു ; ഡ്രൈവറടക്കം 2 പേർക്ക്  പരിക്ക്

> **Lead Summary:** ഇന്ന് രാത്രി എട്ടര മണിയോടെയാണ് കൂത്ത്പറമ്പ് ഭാഗത്തു നിന്നും തലശേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ പാനൂർ ജംഗ്ഷനിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്കും, യാത്രക്കാരനും പരിക്കേറ്റു.

## Article Content

ഇന്ന് രാത്രി എട്ടര മണിയോടെയാണ് കൂത്ത്പറമ്പ് ഭാഗത്തു നിന്നും തലശേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ പാനൂർ ജംഗ്ഷനിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്കും, യാത്രക്കാരനും പരിക്കേറ്റു.

ഓട്ടോ പൂർണമായും തകർന്നു. അപകടത്തിൽ ഓട്ടോയുടെ ഡീസൽ ടാങ്ക് പൊട്ടി റോഡിൽ ഡീസൽ ഒഴുകി പടർന്നു. ഇത് ഇരുചക്രവാഹന യാത്രികർക്ക് ഭീഷണിയായതിനാൽ പാനൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി വെള്ളം ചീറ്റി അപകടം ഒഴിവാക്കി. സാമൂഹ്യ പ്രവർത്തകൻ ഒ.ടി നവാസിൻ്റെ നേതൃത്വത്തിൽ മറ്റ് വ്യാപാരികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98467/an-auto-overturned-in-panur-town2-people-including-the-driver-were-injured)