---
title: "ചുവപ്പ് തലയിൽ കെട്ടിയാൽ ആരും  കമ്മ്യൂണിസ്റ്റാവില്ലെന്ന് എം വി ജയരാജൻ"
english_title: "MV Jayarajan says that no one will become a communist if they tie red on their head"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98452/mv-jayarajan-says-that-no-one-will-become-a-communist-if-they-tie-red-on-their-head"
published_at: "2023-02-20T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f38d3452080_bfda59e9-e632-4349-8cc2-22c51f44afc2.jpg"
keywords: []
---

# ചുവപ്പ് തലയിൽ കെട്ടിയാൽ ആരും  കമ്മ്യൂണിസ്റ്റാവില്ലെന്ന് എം വി ജയരാജൻ

> **Lead Summary:** ആകാശ് തില്ലങ്കേരിയെ രൂക്ഷമായി വിമർശിച്ച് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. തില്ലങ്കേരി രക്തസാക്ഷികളുടെ മണ്ണാണ്. അവിഹിതമായ മാർഗത്തിലൂടെ പണമുണ്ടാക്കി ആളാകുന്നയാളാണ് ആകാശ്.

## Article Content

ആകാശ് തില്ലങ്കേരിയെ രൂക്ഷമായി വിമർശിച്ച് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. തില്ലങ്കേരി രക്തസാക്ഷികളുടെ മണ്ണാണ്. അവിഹിതമായ മാർഗത്തിലൂടെ പണമുണ്ടാക്കി ആളാകുന്നയാളാണ് ആകാശ്.

മര്യാദയുണ്ടെങ്കിൽ ആകാശ് പേരിനൊപ്പമുള്ള തില്ലങ്കേരി മാറ്റണമെന്നും ജയരാജൻ പറഞ്ഞു. ആകാശ് വിഷയത്തിൽ പാർട്ടിയിൽ ഭിന്ന അഭിപ്രായമില്ല. ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കും. ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് നവ മാധ്യമ ചുമതല നൽകിയിട്ടില്ലെന്നും എം വി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98452/mv-jayarajan-says-that-no-one-will-become-a-communist-if-they-tie-red-on-their-head)