---
title: "തില്ലങ്കേരിക്ക് പുറത്ത് പാർട്ടി ആഹ്വാനം ചെയ്ത എന്തെങ്കിലും  ഉണ്ടെങ്കിൽ  ആകാശ്  പറയണമെന്ന് സി പി എം ലോക്കൽ സെക്രട്ടറി  ഷാജി തില്ലങ്കേരിയുടെ വെല്ലുവിളി ; മകനെതിരായ പാർട്ടി വിചാരണക്ക്  സാക്ഷിയാവാൻ പിതാവുമെത്തി"
english_title: "CPM local secretary Shaji Thillankeri's challenge that Akash should tell if there is anything called by the party outside Thillankeri;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98449/cpm-local-secretary-shaji-thillankeris-challenge-that-akash-should-tell-if-there-is-anything-called-by-the-party-outside-thillankeri"
published_at: "2023-02-20T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f389cd5ca6f_a0bbaa38-285f-4f2d-9655-acc8ec88276f.jpg"
keywords: []
---

# തില്ലങ്കേരിക്ക് പുറത്ത് പാർട്ടി ആഹ്വാനം ചെയ്ത എന്തെങ്കിലും  ഉണ്ടെങ്കിൽ  ആകാശ്  പറയണമെന്ന് സി പി എം ലോക്കൽ സെക്രട്ടറി  ഷാജി തില്ലങ്കേരിയുടെ വെല്ലുവിളി ; മകനെതിരായ പാർട്ടി വിചാരണക്ക്  സാക്ഷിയാവാൻ പിതാവുമെത്തി

> **Lead Summary:** ആകാശ് തില്ലങ്കേരിയെ രൂക്ഷമായി വിമർശിച്ചും, വെല്ലുവിളിച്ചും തില്ലങ്കേരിയിൽ സി പി എമ്മിൻ്റെ വിശദീകരണ പൊതുയോഗം. മകനെ തള്ളിപ്പറയുന്ന സിപിഎം പൊതുയോഗത്തിൽ ആകാശിന്റെ പിതാവ് വഞ്ഞേരി രവിയും സാക്ഷിയായി. . കഴിഞ്ഞ ദിവസം ആകാശിനെ ജാമ്യത്തിലിറക്കാൻ കോടതിയിലെത്തിയത് രവിയായിരുന്നു. വഞ്ഞേരി ബ്രാഞ്ച് കമ്മിറ്റിയംഗമാണ് രവി. പൊതുയോഗത്തിൽ വെച്ച് ആകാശിനെ വെല്ലുവിളിച്ച് കൊണ്ടാണ് ലോക്കൽ സെക്രട്ടറി ഷാജി തില്ലങ്കേരി സംസാരിച്ചത്. തില്ലങ്കേരിക്ക് പുറത്ത് പാർട്ടി ആഹ്വാനം ചെയ്ത എന്തെങ്കിലും ഉണ്ടെങ്കിൽ ആകാശ് പറയണമെന്ന് ഷാജി പറഞ്ഞു. അങ്ങനെയുണ്ടെങ്കിൽ ആകാശിനോടല്ല, നാട്ടുകാരോട് പാർട്ടി മാപ്പ് ചോദിക്കും. ഷാജറിനെ കൊണ്ട് ട്രോഫി കൊടുപ്പിച്ചത് ആകാശിന്റെ കുബുദ്ധിയാണ്. ക്വട്ടേഷന്റെ ഭാഗമാണ് ഷാജറും എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ആകാശ് നടത്തിയത്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനമാണ് ആകാശ് തില്ലങ്കേരി നടത്തിയതെന്നും ഷാജി പറഞ്ഞു.

## Article Content

ആകാശ് തില്ലങ്കേരിയെ രൂക്ഷമായി വിമർശിച്ചും, വെല്ലുവിളിച്ചും തില്ലങ്കേരിയിൽ സി പി എമ്മിൻ്റെ വിശദീകരണ പൊതുയോഗം. മകനെ തള്ളിപ്പറയുന്ന സിപിഎം പൊതുയോഗത്തിൽ ആകാശിന്റെ പിതാവ് വഞ്ഞേരി രവിയും സാക്ഷിയായി. . കഴിഞ്ഞ ദിവസം ആകാശിനെ ജാമ്യത്തിലിറക്കാൻ കോടതിയിലെത്തിയത് രവിയായിരുന്നു. വഞ്ഞേരി ബ്രാഞ്ച് കമ്മിറ്റിയംഗമാണ് രവി. പൊതുയോഗത്തിൽ വെച്ച് ആകാശിനെ വെല്ലുവിളിച്ച് കൊണ്ടാണ് ലോക്കൽ സെക്രട്ടറി ഷാജി തില്ലങ്കേരി സംസാരിച്ചത്. തില്ലങ്കേരിക്ക് പുറത്ത് പാർട്ടി ആഹ്വാനം ചെയ്ത എന്തെങ്കിലും ഉണ്ടെങ്കിൽ ആകാശ് പറയണമെന്ന് ഷാജി പറഞ്ഞു. അങ്ങനെയുണ്ടെങ്കിൽ ആകാശിനോടല്ല, നാട്ടുകാരോട് പാർട്ടി മാപ്പ് ചോദിക്കും. ഷാജറിനെ കൊണ്ട് ട്രോഫി കൊടുപ്പിച്ചത് ആകാശിന്റെ കുബുദ്ധിയാണ്. ക്വട്ടേഷന്റെ ഭാഗമാണ് ഷാജറും എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ആകാശ് നടത്തിയത്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനമാണ് ആകാശ് തില്ലങ്കേരി നടത്തിയതെന്നും ഷാജി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98449/cpm-local-secretary-shaji-thillankeris-challenge-that-akash-should-tell-if-there-is-anything-called-by-the-party-outside-thillankeri)