---
title: "കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാത ; കുറ്റിയിടൽ    മേക്കുന്ന് കീഴ്മാടത്തും  നാട്ടുകാർ തടഞ്ഞു"
english_title: "Kuttyadi - Mattanur four lane road;Locals also blocked the lower part of the village by making stakes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98391/kuttyadi-mattanur-four-lane-roadlocals-also-blocked-the-lower-part-of-the-village-by-making-stakes"
published_at: "2023-02-20T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f34983af4ce_4be19e3e-bd1d-4620-a47c-349094b1b0bf.jpg"
keywords: []
---

# കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാത ; കുറ്റിയിടൽ    മേക്കുന്ന് കീഴ്മാടത്തും  നാട്ടുകാർ തടഞ്ഞു

> **Lead Summary:** കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാതയ്ക്കായുള്ള കുറ്റിയിടൽ മേക്കുന്ന് കീഴ്മാടം ഭാഗങ്ങളിൽ നാട്ടുകാർ സംഘടിച്ച് തടഞ്ഞു. കച്ചേരി മൊട്ട ഭാഗത്താണ് നാട്ടുകാരും വ്യാപാരികളും കുറ്റിയിടൽ തടഞ്ഞത്..

## Article Content

കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാതയ്ക്കായുള്ള കുറ്റിയിടൽ മേക്കുന്ന് കീഴ്മാടം ഭാഗങ്ങളിൽ നാട്ടുകാർ സംഘടിച്ച് തടഞ്ഞു. കച്ചേരി മൊട്ട ഭാഗത്താണ് നാട്ടുകാരും വ്യാപാരികളും കുറ്റിയിടൽ തടഞ്ഞത്..

മുന്നറിയിപ്പില്ലാതെ വ്യാപാരസ്ഥാപനങ്ങളിൽ കുറ്റിയിടാൻ എത്തിയ അധികൃതരുടെ ശ്രമമാണ് നാട്ടുകാരും വ്യാപാരികളും പ്രതിഷേധിച്ചതിനെ തുടർന്ന് നിർത്തിവച്ചത്. മേക്കുന്ന്‌ - കീഴ്മാടം ഭാഗങ്ങളിൽ വീടുകളിൽ കുറ്റിയടിക്കുന്നത് നാട്ടുകാരും വീട്ടുകാരും കൂടി തടയുകയും ചെയ്തു. സ്ഥലത്ത് വൻ പോലീസ് സന്നാഹവും എത്തിയിരുന്നു. കഴിഞ്ഞ ദിവസം പെരിങ്ങത്തൂരും നാട്ടുകാർ കുറ്റിയിൽ തടഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98391/kuttyadi-mattanur-four-lane-roadlocals-also-blocked-the-lower-part-of-the-village-by-making-stakes)