---
title: "കാറിന്റെ അമിതവേഗതയെ തുടർന്ന് സംഘർഷം ;  പെരിങ്ങത്തൂരിൽ കാർ യാത്രക്കാർക്കും, ഡിവൈഎഫ്ഐ പ്രവർത്തകനും മർദ്ദനം"
english_title: "Conflict due to excessive speed of the car;Car passengers and DYFI worker beaten up in Peringathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98302/conflict-due-to-excessive-speed-of-the-carcar-passengers-and-dyfi-worker-beaten-up-in-peringathur"
published_at: "2023-02-20T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f30654cb574_download_(12).jpg"
keywords: []
---

# കാറിന്റെ അമിതവേഗതയെ തുടർന്ന് സംഘർഷം ;  പെരിങ്ങത്തൂരിൽ കാർ യാത്രക്കാർക്കും, ഡിവൈഎഫ്ഐ പ്രവർത്തകനും മർദ്ദനം

> **Lead Summary:** അമിത വേഗതയിൽ അപകടം വരുത്തും വിധം ടൗണിലൂടെ ചീറിപ്പാഞ്ഞു എന്ന് ആരോപിച്ച് കാർ തടഞ്ഞ് കാർ യാത്രക്കാരെ കയ്യേറ്റം ചെയ്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ പെരിങ്ങത്തൂർ ടൗണിലാണ് സംഭവം. പാനൂർ കൈവേലിക്കൽ സ്വദേശികളായ കാർ യാത്രികരായ മൂന്ന് പേരെയാണ് മർദ്ദിച്ചത്.

## Article Content

അമിത വേഗതയിൽ അപകടം വരുത്തും വിധം ടൗണിലൂടെ ചീറിപ്പാഞ്ഞു എന്ന് ആരോപിച്ച് കാർ തടഞ്ഞ് കാർ യാത്രക്കാരെ കയ്യേറ്റം ചെയ്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ പെരിങ്ങത്തൂർ ടൗണിലാണ് സംഭവം. പാനൂർ കൈവേലിക്കൽ സ്വദേശികളായ കാർ യാത്രികരായ മൂന്ന് പേരെയാണ് മർദ്ദിച്ചത്.

ഇതിനിടെ കാർ യാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ച് വഴിയോരത്ത് നിൽക്കുകയായിരുന്ന പെരിങ്ങത്തൂർ കല്ലറമഠപ്പുരക്കലിലെ റസ്മിലിനെയും (20) ഒരു സംഘം അടിച്ചു പരിക്കേൽപിച്ചു. DYFI കല്ലറ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായ റസ്മിൽന് തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും പരിക്കേറ്റ നിലയിൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സംഭവവുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന റസ്മിലിനെ ആക്രമിച്ചത് മുസ്ലിം ലീഗ് പ്രവർത്തകർ ആണെന്നും കരുതിക്കൂട്ടിയുള്ള ആക്രമണം ആണ് ഇതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98302/conflict-due-to-excessive-speed-of-the-carcar-passengers-and-dyfi-worker-beaten-up-in-peringathur)