---
title: "കേരള ഫോക്ലോർ അക്കാദമിയുടെ ഗുരുപൂജ അവാർഡ് നേടിയ കോൽക്കളി ആചാര്യൻ  കെ.കോമളനെ ആദരിക്കാൻ ഓടിയെത്തി കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ  പഴയ സഹപാഠികൾ"
english_title: "Old schoolmates of Kovallur Higher Secondary School rushed to honor Kolkali Acharya K. Komalan who won Kerala Folklore Academy's Guru Puja Award."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98290/old-schoolmates-of-kovallur-higher-secondary-school-rushed-to-honor-kolkali-acharya-k-komalan-who-won-kerala-folklore-academys-guru-puja-award"
published_at: "2023-02-20T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f2f8a392ab3_76ee1ea3-7c24-4209-9fbb-c91c3f5b916e.jpg"
keywords: []
---

# കേരള ഫോക്ലോർ അക്കാദമിയുടെ ഗുരുപൂജ അവാർഡ് നേടിയ കോൽക്കളി ആചാര്യൻ  കെ.കോമളനെ ആദരിക്കാൻ ഓടിയെത്തി കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ  പഴയ സഹപാഠികൾ

> **Lead Summary:** കേരള ഫോക്ലോർ അക്കാദമിയുടെ ഗുരുപൂജ അവാർഡ് നേടിയ കോൽക്കളി ആചാര്യൻ കെ. കോമളനെ പഴയ സഹപാഠികൾ ആദരിച്ചു. പാനൂർ ഐ.എം.എ ഹാളിൽ ചേർന്ന യോഗത്തിൽ ഡോ. വി.ഹസ്സൻ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ കോൽക്കളി അവതരിപ്പിക്കുന്ന ടീമിന്റെ ഗുരുക്കളാണ് കോമളൻ.

## Article Content

കേരള ഫോക്ലോർ അക്കാദമിയുടെ ഗുരുപൂജ അവാർഡ് നേടിയ കോൽക്കളി ആചാര്യൻ കെ. കോമളനെ പഴയ സഹപാഠികൾ ആദരിച്ചു. പാനൂർ ഐ.എം.എ ഹാളിൽ ചേർന്ന യോഗത്തിൽ ഡോ. വി.ഹസ്സൻ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ കോൽക്കളി അവതരിപ്പിക്കുന്ന ടീമിന്റെ ഗുരുക്കളാണ് കോമളൻ.

നാടൻ കലകളിൽ പ്രശസ്തനായിരുന്ന കെ.കെ.ആർ മാഷിന്റെ മകനും, ശിഷ്യനുമാണ് കോമളൻ. സി. പുരുഷു മാസ്റ്റർ അധ്യക്ഷനായി. ഓട്ടാണി നാണുമാസ്റ്റർ, പി. കെ. പുരുഷുമാസ്റ്റർ, സുരേന്ദ്രൻ പുത്തൂർ, കെ. പി. ഉഷ ടീച്ചർ, ബി. പി. ബാലൻമാസ്റ്റർ, പി. പി. അച്യുതൻ, ശകുന്തള, നളിനി പന്തക്കൽ എന്നിവർ സംസാരിച്ചു. കൊളവല്ലൂർ ഹയർ സെക്കൻ്ററി സ്കൂളിലെ ലെ 1975-76 പത്താം തരം ബാച്ച് ആണ് ചടങ്ങ് സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98290/old-schoolmates-of-kovallur-higher-secondary-school-rushed-to-honor-kolkali-acharya-k-komalan-who-won-kerala-folklore-academys-guru-puja-award)