---
title: "വീട്ടിൽ ഉറങ്ങികിടക്കുന്നവരെയും മുഖ്യമന്ത്രിക്ക് ഭയമെന്ന് തലശേരി മുസ്ലീം യൂത്ത്ലീഗ് മുനിസിപ്പൽ കമ്മിറ്റി ; പൊലിസ് നടപടി തുടർന്നാൽ പ്രതിഷേധം കാണാനിരിക്കുന്നതേയുള്ളൂവെന്നും നേതാക്കൾ."
english_title: "Thalassery Muslim Youth League Municipal Committee says that the Chief Minister is afraid of those who are sleeping at home;The leaders said that if the police action continues, we will only see protests."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98227/thalassery-muslim-youth-league-municipal-committee-says-that-the-chief-minister-is-afraid-of-those-who-are-sleeping-at-homethe-leaders-said-that-if-the-police-action-continues-we-will-only-see-protests"
published_at: "2023-02-19T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f23f984f488_1f011ed5-2ad8-4f4b-9105-8b9c28b04ec1.jpg"
keywords: []
---

# വീട്ടിൽ ഉറങ്ങികിടക്കുന്നവരെയും മുഖ്യമന്ത്രിക്ക് ഭയമെന്ന് തലശേരി മുസ്ലീം യൂത്ത്ലീഗ് മുനിസിപ്പൽ കമ്മിറ്റി ; പൊലിസ് നടപടി തുടർന്നാൽ പ്രതിഷേധം കാണാനിരിക്കുന്നതേയുള്ളൂവെന്നും നേതാക്കൾ.

> **Lead Summary:** മുസ്ലീം യൂത്ത്ലീഗ് പ്രവർത്തകരായ മുനീർ കൈവട്ടം, കെ.ആർ.മുനീറി ർ എന്നിവരെ യാതൊരു പ്രകോപനവും ഇല്ലാതെ അന്യായമായി കരുതൽ തടങ്കലിൽ എടുത്ത തലശ്ശേരി പോലീസിന്റെ നടപടിയിൽ തലശേരി മുസ്ലീം യൂത്ത്ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു.

## Article Content

മുസ്ലീം യൂത്ത്ലീഗ് പ്രവർത്തകരായ മുനീർ കൈവട്ടം, കെ.ആർ.മുനീറി ർ എന്നിവരെ യാതൊരു പ്രകോപനവും ഇല്ലാതെ അന്യായമായി കരുതൽ തടങ്കലിൽ എടുത്ത തലശ്ശേരി പോലീസിന്റെ നടപടിയിൽ തലശേരി മുസ്ലീം യൂത്ത്ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു.

വീട്ടിൽ ഉറങ്ങികിടക്കുന്ന പ്രവർത്തകരെ പോലും ഭയപ്പെടുന്ന മുഖ്യമന്ത്രി കേരളത്തിന് തന്നെ അപമാനമാണെന്നും, മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേര് പറഞ്ഞ് മുസ്ലീം യൂത്ത്ലീഗ് പ്രവർത്തകരെ വേട്ടയാടൽ തുടർന്നാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ് നൽകി. യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി തസ്ലീം ചേറ്റംകുന്ന്, യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് തലായി, ജനറൽ സെക്രട്ടറി തഫ്ലീം മാണിയാട്ട്,ഷഹബാസ് കായ്യത്ത്, ജംഷീർ മഹമ്മൂദ്, റമീസ് നരസിംഹ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98227/thalassery-muslim-youth-league-municipal-committee-says-that-the-chief-minister-is-afraid-of-those-who-are-sleeping-at-homethe-leaders-said-that-if-the-police-action-continues-we-will-only-see-protests)