---
title: "ചെറുപ്പകാലം മുതലെ കലയാവണം വിദ്യാർത്ഥികളുടെ  ലഹരിയെന്ന് കെ പി മോഹനൻ എം എൽ എ ; ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ വാർഷികാഘോഷവും, പ്രീ പ്രൈമറി കലോത്സവവും നടന്നു."
english_title: "KP Mohanan MLA says that students should become art from a young age;Champat Chotavoor Higher Secondary School Annual Celebration and Pre Primary Art Festival was held."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98220/kp-mohanan-mla-says-that-students-should-become-art-from-a-young-agechampat-chotavoor-higher-secondary-school-annual-celebration-and-pre-primary-art-festival-was-held"
published_at: "2023-02-19T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f2377993fb2_b8a5e317-3e18-46f7-9bc5-cef75c7dd816.jpg"
keywords: []
---

# ചെറുപ്പകാലം മുതലെ കലയാവണം വിദ്യാർത്ഥികളുടെ  ലഹരിയെന്ന് കെ പി മോഹനൻ എം എൽ എ ; ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ വാർഷികാഘോഷവും, പ്രീ പ്രൈമറി കലോത്സവവും നടന്നു.

> **Lead Summary:** ചെറുപ്പകാലം മുതലെ കലയാവണം വിദ്യാർത്ഥികളുടെ ലഹരിയെന്ന് കെ.പി മോഹനൻ എം എൽ എ. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ വാർഷികാഘോഷവും പ്രീ പ്രൈമറി കലോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ. കുട്ടികളുടെ കലാഭിരുചി വളർത്താൻ അധ്യാപകർക്കും, പ്രോത്സാഹനം നൽകാൻ രക്ഷിതാക്കൾക്കും സാധിക്കണം.

## Article Content

ചെറുപ്പകാലം മുതലെ കലയാവണം വിദ്യാർത്ഥികളുടെ ലഹരിയെന്ന് കെ.പി മോഹനൻ എം എൽ എ. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ വാർഷികാഘോഷവും പ്രീ പ്രൈമറി കലോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ. കുട്ടികളുടെ കലാഭിരുചി വളർത്താൻ അധ്യാപകർക്കും, പ്രോത്സാഹനം നൽകാൻ രക്ഷിതാക്കൾക്കും സാധിക്കണം.

പഠനത്തോടൊപ്പം കലകളിലും വിദ്യാർത്ഥികൾ പ്രാവീണ്യം തെളിയിക്കണം. കലാഭിരുചി വളരുന്നിടത്ത് മറ്റ് അപകടകരമായ ചിന്തകളുണ്ടാകില്ലെന്നും എം എൽ എ പറഞ്ഞു. സർവീസിൽ നിന്നും വിരമിക്കുന്ന സ്കൂൾ സ്റ്റാഫ് എം.വിനോദ് കുമാറിനുള്ള ആദരവും, പ്രതിഭാധനരായ കുട്ടികൾക്കുള്ള അനുമോദനവും എം എൽ എ നിർവഹിച്ചു.

കവിയും, ഗാനരചയിതാവുമായ രമേശ് കാവിൽ മുഖ്യാതിഥിയായി. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ അധ്യക്ഷനായി. പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി ശശിധരൻ, പി ടി എ പ്രസി. നസീർ ഇടവലത്ത്, മദർ പിടിഎ പ്രസി. ടി.എം വീണ, മാനേജർ എ. കലേഷ് എന്നിവർ സംസാരിച്ചു.

പ്രധാനധ്യാപകൻ കെ.പി ജയരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ സി.മീര സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ.സനിൽ നന്ദിയും പറഞ്ഞു. തുടർന്ന് പ്രീ പ്രൈമറി - പ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98220/kp-mohanan-mla-says-that-students-should-become-art-from-a-young-agechampat-chotavoor-higher-secondary-school-annual-celebration-and-pre-primary-art-festival-was-held)