---
title: "കലവറനിറക്കൽ ഘോഷയാത്രയ്ക്കിടെ പടക്കം  പൊട്ടിത്തെറിച്ച്  ചികിത്സയിലായ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി മരിച്ചു "
english_title: "A temple committee secretary who was undergoing treatment died after a firecracker exploded during the Kalavara Nirakkal procession"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98098/a-temple-committee-secretary-who-was-undergoing-treatment-died-after-a-firecracker-exploded-during-the-kalavara-nirakkal-procession"
published_at: "2023-02-19T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1aa3859155_download_(4).jpg"
keywords: []
---

# കലവറനിറക്കൽ ഘോഷയാത്രയ്ക്കിടെ പടക്കം  പൊട്ടിത്തെറിച്ച്  ചികിത്സയിലായ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി മരിച്ചു 

> **Lead Summary:** ചക്കരക്കൽ ഇരിവേരി പുലിദേവക്ഷേത്രം ഉത്സവത്തിന്റെ മുന്നോടിയായി നടന്ന കലവറനിറക്കൽ ഘോഷയാത്രയ്ക്കിടെ പടക്ക ശേഖരത്തിന് തീപിടിച്ച് ഉണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ചാലിൽ ശശീന്ദ്രൻ മരണപ്പെട്ടു. ഈ മാസം 12നായിരുന്നു നാടിനെ നടുക്കിയ അപകടം.

## Article Content

ചക്കരക്കൽ ഇരിവേരി പുലിദേവക്ഷേത്രം ഉത്സവത്തിന്റെ മുന്നോടിയായി നടന്ന കലവറനിറക്കൽ ഘോഷയാത്രയ്ക്കിടെ പടക്ക ശേഖരത്തിന് തീപിടിച്ച് ഉണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ചാലിൽ ശശീന്ദ്രൻ മരണപ്പെട്ടു. ഈ മാസം 12നായിരുന്നു നാടിനെ നടുക്കിയ അപകടം.

ഞായറാഴ്ച ഇവരുടെ ചികിത്സക്കായി സഹായ നിധിശേഖരിക്കാൻ ക്ഷേത്ര കമ്മിറ്റി യോഗം വിളിച്ച് ചേർക്കാൻ തിരുമാനിച്ചിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. കലവറ നിറക്കൽ ഘോഷയാത്രക്കിടെ പടക്കത്തിൽ നിന്ന് തീപ്പൊരി സമീപത്തെ കേബിളിൽ പതിക്കുകയും ഇത് കെടുത്താൻ ശ്രമിക്കുമ്പോൾ ശശീന്ദ്രന്റെ കയ്യിൽ സഞ്ചിയിൽ സൂക്ഷിച്ച പടക്ക ശേഖരത്തിന് തീ പിടിക്കുകയും ആയിരുന്നു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചിരുന്നു.' ജില്ലാ പോലീസ് മേധാവി അജിത് കുമാർ.

ചക്കരക്കൽ സി ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തയിരുന്നു. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, അശ്വതി ബെന്നിയുടെ നേതൃത്വത്തിൽ ഫോറൻസിക്ക് വിദഗ്ദർ എന്നിവരും നേരത്തെ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. വി കെ കരുണന്റെ പരാതി പ്രകാരം പോലീസ് എക്സ്പ്ലോസീവ് ആക്ട് അനുസരിച്ചാണ് സംഭവത്തിൽ കേസെടുത്ത് ചക്കരക്കൽ സി.ഐ. ശ്രീ ജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുകയാണ്. പരേതനായ ഗോവിന്ദന്റെയും ദേവുവിന്റെയും മകനാണ്. ഭാര്യ: രേണുക. മക്കൾ : ദ്യശ്യ, ദിയ. മരുമകൻ: ജിതേഷ് (മുഴപ്പാല). സഹോദരങ്ങൾ: ശോഭന, ഹൈമ, ഷൈമ. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം ഞായറാഴ്ച നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98098/a-temple-committee-secretary-who-was-undergoing-treatment-died-after-a-firecracker-exploded-during-the-kalavara-nirakkal-procession)