---
title: "മുഖ്യമന്ത്രിയെത്താൻ മിനിറ്റുകൾ മാത്രം ; തലശേരി പൊലീസ് വലയത്തിൽ "
english_title: "Only minutes to reach the Chief Minister;In Thalassery Police Circle"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97976/only-minutes-to-reach-the-chief-ministerin-thalassery-police-circle"
published_at: "2023-02-18T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0a6c2d6be3_722b270e-37d4-4037-8829-545e099fb0e1.jpg"
keywords: []
---

# മുഖ്യമന്ത്രിയെത്താൻ മിനിറ്റുകൾ മാത്രം ; തലശേരി പൊലീസ് വലയത്തിൽ 

> **Lead Summary:** വിളർച്ച മുക്ത കേരളം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്താൻ മിനിറ്റു കൾ മാത്രം ബാക്കി നിൽക്കെ തലശേരി നഗരം പൊലീസ് വലയത്തിലായി. തലശേരി ടൗൺഹാളിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.

## Article Content

വിളർച്ച മുക്ത കേരളം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്താൻ മിനിറ്റു കൾ മാത്രം ബാക്കി നിൽക്കെ തലശേരി നഗരം പൊലീസ് വലയത്തിലായി. തലശേരി ടൗൺഹാളിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.

പൊലീസ് കമ്മീഷണർ അവധിയിലായതിനാൽ അഡീ എസ്.പി പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിലാണ് പഴുതടച്ച സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തുന്നത്. തലശേരി എ സി പി അജിത് കുമാർ, കൂത്ത്പറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ പാനൂർ, കൂത്തുപറമ്പ്, ചൊക്ലി, പിണറായി, ന്യൂമാഹി സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ മാർ എസ് ഐ മാർ എന്നിവരാണ് സുരക്ഷ ഒരുക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97976/only-minutes-to-reach-the-chief-ministerin-thalassery-police-circle)