---
title: "തലശേരി - മാഹി ബൈപ്പാസ് പ്രവർത്തിക്കിടെ ചൊക്ലിയിൽ പോസ്റ്റ്  മറിഞ്ഞു വീണു ഗുരുതരമായി പരിക്കേറ്റ ആസാം സ്വദേശി മരണപ്പെട്ടു "
english_title: "A native of Assam was seriously injured when a post fell at Chokli while working on the Thalassery-Mahi bypass and died."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97933/a-native-of-assam-was-seriously-injured-when-a-post-fell-at-chokli-while-working-on-the-thalassery-mahi-bypass-and-died"
published_at: "2023-02-18T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f083b6a8c85_download_(4).jpg"
keywords: []
---

# തലശേരി - മാഹി ബൈപ്പാസ് പ്രവർത്തിക്കിടെ ചൊക്ലിയിൽ പോസ്റ്റ്  മറിഞ്ഞു വീണു ഗുരുതരമായി പരിക്കേറ്റ ആസാം സ്വദേശി മരണപ്പെട്ടു 

> **Lead Summary:** മാഹി : ചൊക്ളി മങ്ങാട് ബൈപ്പാസ് പ്രവൃത്തിക്കിടെ വൈദ്യുതി തൂണുകൾ മറിഞ്ഞു വീണു ഗുരുതരമായി പരിക്കേറ്റ ആസാം സ്വദേശി ദിലീപ് റായ് യാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത് ഇക്കഴിഞ്ഞ 14ന് ചൊവ്വാഴ്ച പകൽ 12.30 ഓടെയാണ് തലശേരി - മാഹി ബെെപാസ് പ്രവൃത്തിയുടെ ഭാ​ഗമായി മങ്ങാട് ബൈപ്പാസ് സർവ്വീസ് റോഡിനടുത്ത് വെെദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനിടെ അപകടമുണ്ടായത്.

## Article Content

മാഹി : ചൊക്ളി മങ്ങാട് ബൈപ്പാസ് പ്രവൃത്തിക്കിടെ വൈദ്യുതി തൂണുകൾ മറിഞ്ഞു വീണു ഗുരുതരമായി പരിക്കേറ്റ ആസാം സ്വദേശി ദിലീപ് റായ് യാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത് ഇക്കഴിഞ്ഞ 14ന് ചൊവ്വാഴ്ച പകൽ 12.30 ഓടെയാണ് തലശേരി - മാഹി ബെെപാസ് പ്രവൃത്തിയുടെ ഭാ​ഗമായി മങ്ങാട് ബൈപ്പാസ് സർവ്വീസ് റോഡിനടുത്ത് വെെദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനിടെ അപകടമുണ്ടായത്.

പ്രവൃത്തി നടക്കുമ്പോൾ തൂണുകൾക്ക് മുകളിലുണ്ടായിരുന്ന മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. വീഴ്ചയിൽ തൂണിൻ്റെ അടിയിൽപ്പെട്ടതിനാലാണ് ദിലീപിന് ഗുരുതരമായ പരിക്ക് പറ്റിയത്. ആസാം രാജു (30), എടക്കാട് കടമ്പൂർ സ്വദേശി രാജേഷ് (48) എന്നിവരാണ് പരിക്കേറ്റ മറ്റു രണ്ടു പേർ. തലയ്ക്കും മുഖത്തിനും ​ഗുരുതരമായി പരിക്കേറ്റ ദിലീപിനെ തലശേരി ഇന്ദിരാ​ഗാന്ധി സഹകരണ ആശുപത്രിയിലും പിന്നിട് കണ്ണൂരിൽ ആസ്റ്റർ മിംസിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോവുകയായിരുന്നു. ബൈപ്പാസ് പ്രവൃത്തി നടത്തുന്ന ഇ.കെ.കെ. ഗ്രൂപ്പ് കരാർ കമ്പനി വൈദ്യുതി ലൈനിൻ്റെ പ്രവൃത്തി നടത്തുന്നതിനായി മറ്റൊരു കമ്പനിക്ക് സബ് കോൺട്രാക്ട് നൽകിയതായിരുന്നു.

അപകടരമായ പ്രവൃത്തി നടക്കുന്നയിടത്ത് വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഇ കെ കെ കമ്പനിയോ, സബ് ഏറ്റെടുത്ത കമ്പനി യോ ഏർപ്പെടുത്തിയിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താതെയുണ്ടായ അപകടത്തിന് അസ്വഭാവിക മരണത്തിന് മാത്രം കേസെടുത്തതിലും നാട്ടുകാരിൽ ആക്ഷേപമുണ്ട് ഉത്തരവാദികൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് പൊതുപ്രവർത്തകരും , നാട്ടുകാരും ആവശ്യപ്പെടുന്നത് ആസാം ധുബ്രി ജില്ലയിലെ ഗോലഗെഞ്ച് സ്വദേശിയാണ് ദിലീപ് റായ് പിതാവ് ബീരേന്ദ്രനാഥ് റായ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97933/a-native-of-assam-was-seriously-injured-when-a-post-fell-at-chokli-while-working-on-the-thalassery-mahi-bypass-and-died)