---
title: "നാം ജീവിക്കുന്നത് ഡിജിറ്റൽ ബന്ധങ്ങൾ വളരുന്ന കാലത്തെന്ന്  വി.കെ സുരേഷ് ബാബു ; എൻ.എസ്.എസ് കണ്ണൂർ ജില്ലയിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന തെളിമ 2023ന് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറിയിൽ തുടക്കം"
english_title: "VK Suresh Babu: We are living in an age where digital connections are growing.NSS Kannur district implementation for plus two students started in 2023 Champat Chotavur Higher Secondary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97884/vk-suresh-babu-we-are-living-in-an-age-where-digital-connections-are-growingnss-kannur-district-implementation-for-plus-two-students-started-in-2023-champat-chotavur-higher-secondary"
published_at: "2023-02-18T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0644166bd7_54fce59e-6e6b-4804-b36a-bde4a0da8990.jpg"
keywords: []
---

# നാം ജീവിക്കുന്നത് ഡിജിറ്റൽ ബന്ധങ്ങൾ വളരുന്ന കാലത്തെന്ന്  വി.കെ സുരേഷ് ബാബു ; എൻ.എസ്.എസ് കണ്ണൂർ ജില്ലയിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന തെളിമ 2023ന് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറിയിൽ തുടക്കം

> **Lead Summary:** ജൈവിക ബന്ധങ്ങൾ നശിച്ചുപോകുകയും ഡിജിറ്റൽ ബന്ധങ്ങൾ വളരുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം പ്ലസ്ടു വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പഠന പ്രോത്സാഹന പദ്ധതി തെളിമ 2023 ൻ്റെ ജില്ലാ തല ഉദ്ഘാടനം ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

ജൈവിക ബന്ധങ്ങൾ നശിച്ചുപോകുകയും ഡിജിറ്റൽ ബന്ധങ്ങൾ വളരുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം പ്ലസ്ടു വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പഠന പ്രോത്സാഹന പദ്ധതി തെളിമ 2023 ൻ്റെ ജില്ലാ തല ഉദ്ഘാടനം ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയർമാൻ കെ കെ മണിലാൽ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.എച്ച് സാജൻ കെ എച്ച് മുഖ്യാതിഥിയായി. ജില്ലാ കോഡിനേറ്ററും, പി എ സി അംഗവുമായ ലിതേഷ് കോളയാട് പദ്ധതി വിശദീകരണം നടത്തി. തെളിമയുടെ സംസ്ഥാന കോ ഓഡിനേറ്ററും എൻ എസ് എസ് ജില്ലാ കൺവീനറുമായ ശ്രീധരൻ കൈതപ്രം സന്ദേശം നൽകി. എൻ എസ് എസ് മട്ടന്നൂർ ക്ലസ്റ്റ്ർ കൺവീനർ കെ. പ്രേംജിത്ത്, പാനൂർ ക്ലസ്റ്റർ കൺവീനർ കൈലാസ്, മാനേജർ എ. കലേഷ്, പിടി എ ഭാരവാഹി കെ. വത്സരാജ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സി മീര സ്വാഗതവും, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി ഷാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97884/vk-suresh-babu-we-are-living-in-an-age-where-digital-connections-are-growingnss-kannur-district-implementation-for-plus-two-students-started-in-2023-champat-chotavur-higher-secondary)