---
title: "സ്നേഹായനം 2023 ; എൻ.എ.എം. ഹയർ സെക്കൻഡറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം "
english_title: "Snehayanam 2023;N.A.M.Farewell Conference in Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97612/snehayanam-2023namfarewell-conference-in-higher-secondary-school"
published_at: "2023-02-17T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eefdfc8fca2_120443cf-eed9-4490-b166-8f3aab7ef9fa.jpg"
keywords: []
---

# സ്നേഹായനം 2023 ; എൻ.എ.എം. ഹയർ സെക്കൻഡറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം 

> **Lead Summary:** പെരിങ്ങത്തൂർ: എൻ.എ.എം. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ ഈ വർഷം വിരമിക്കുന്നവർക്ക് സ്നേഹായനം 2023 എന്ന പേരിൽ യാത്രയയപ്പ് സമ്മേളനം നടന്നു. ഉദ്ഘാടനം കെ. മുരളീധരൻ എം.പി. നിർവഹിച്ചു.

## Article Content

പെരിങ്ങത്തൂർ: എൻ.എ.എം. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ ഈ വർഷം വിരമിക്കുന്നവർക്ക് സ്നേഹായനം 2023 എന്ന പേരിൽ യാത്രയയപ്പ് സമ്മേളനം നടന്നു. ഉദ്ഘാടനം കെ. മുരളീധരൻ എം.പി. നിർവഹിച്ചു.

പ്രഥമാധ്യാപകൻ എൻ. പദ്‌മനാഭൻ, മുഹമ്മദലി വിളക്കൊട്ടൂർ, ഇ.എ. നാസർ, കാവുള്ളതിൽ കുഞ്ഞിമൂസ എന്നിവരാണ് വിരമിക്കുന്നത്. പൊട്ടങ്കണ്ടി അബ്ദുള്ള മുഖ്യാതിഥിയായി.

ഡോ. ഇസ്മയിൽ മരിതേരി പ്രഭാഷണം നടത്തി. എൻ.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഉമൈസ തിരുവമ്പാടി, വി. ശിവൻ, സി.ഐ. മഹമൂദ്, പാറമ്മൽ മൊയ്തു ഹാജി, കൂടത്തിൽ കുഞ്ഞബ്ദുള്ള, പി. ജസീല, എം. സിദ്ദീഖ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97612/snehayanam-2023namfarewell-conference-in-higher-secondary-school)