---
title: "പാനൂരിൽ ചില സംഘടനകൾ നടത്തുന്ന  ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ ക്യാമ്പ്  തട്ടിപ്പെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ; ഹെൽത്ത് കാർഡ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പും"
english_title: "Traders and Industry Coordinating Committee said that the health card registration camp conducted by some organizations in Panur is fraud;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97562/traders-and-industry-coordinating-committee-said-that-the-health-card-registration-camp-conducted-by-some-organizations-in-panur-is-fraud"
published_at: "2023-02-16T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee5ec6272c6_60b84974-5f20-4fb2-b56d-8ce41e9a1698.jpg"
keywords: []
---

# പാനൂരിൽ ചില സംഘടനകൾ നടത്തുന്ന  ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ ക്യാമ്പ്  തട്ടിപ്പെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ; ഹെൽത്ത് കാർഡ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പും

> **Lead Summary:** **പാനൂർ**: ഹെൽത്ത് കാർഡിന് വേണ്ടി ചില സംഘടനകൾ നടത്തുന്ന രജിസ്ട്രേഷൻ ക്യാമ്പുകൾ ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഹെൽത്ത് കാർഡ്എടുക്കാൻ ജനുവരി മൂന്നിനിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം ടൈഫോയിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

## Article Content

**പാനൂർ**: ഹെൽത്ത് കാർഡിന് വേണ്ടി ചില സംഘടനകൾ നടത്തുന്ന രജിസ്ട്രേഷൻ ക്യാമ്പുകൾ ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഹെൽത്ത് കാർഡ്എടുക്കാൻ ജനുവരി മൂന്നിനിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം ടൈഫോയിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ഇതൊന്നുമില്ലാതെ രജിസ്ട്രേഷൻ ക്യാമ്പുകൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും പാനൂർ വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി. ഇത്തരം രജിസ്ട്രേഷൻ ക്യാമ്പുകൾ ഉദ്ഘാടനം ചെയ്യുന്നത് ജനപ്രതിനിധികൾ ആണെന്നതും തെറ്റിദ്ധാരണ പരത്തുന്നുണ്ട്. മെഡിക്കൽ ഓഫീസർ ഒപ്പിട്ട് നൽകുന്ന ഹെൽത്ത് കാർഡിന് മാത്രമെ അംഗീകാരമുള്ളൂവെന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97562/traders-and-industry-coordinating-committee-said-that-the-health-card-registration-camp-conducted-by-some-organizations-in-panur-is-fraud)