---
title: "തലശ്ശേരിയിൽ ഞായറാഴ്ച  സൗജന്യ നേത്ര പരിശോധന ക്യാമ്പ് ;  ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സൗജന്യമായി നൽകും."
english_title: "Sunday free eye checkup camp in Thalassery;Surgery will be provided free of cost to those who need it."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97556/sunday-free-eye-checkup-camp-in-thalasserysurgery-will-be-provided-free-of-cost-to-those-who-need-it"
published_at: "2023-02-16T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee5c9cf0160_1a90897a-a516-4416-ac2f-8e6748aac508.jpg"
keywords: []
---

# തലശ്ശേരിയിൽ ഞായറാഴ്ച  സൗജന്യ നേത്ര പരിശോധന ക്യാമ്പ് ;  ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സൗജന്യമായി നൽകും.

> **Lead Summary:** **തലശ്ശേരി:** ടെലിച്ചറി ലയൺസ് ക്ലബ് , ധർമ്മടം ലയൺസ് ക്ലബ്, തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്, ബൈത്തുൽമാൽ ചാരിറ്റബിൾ ട്രസ്റ്റ്, തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്ക്, കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി, ഡി. ബി. സി. എസ് കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

## Article Content

**തലശ്ശേരി:** ടെലിച്ചറി ലയൺസ് ക്ലബ് , ധർമ്മടം ലയൺസ് ക്ലബ്, തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്, ബൈത്തുൽമാൽ ചാരിറ്റബിൾ ട്രസ്റ്റ്, തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്ക്, കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി, ഡി. ബി. സി. എസ് കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

19 ന് ഞായറാഴ്ച രാവിലെ 8 മുതൽ 1 വരെ ബി. ഇ എം. പി സ്കൂളിലാണ് ക്യാമ്പ് നടക്കുക. ക്യാമ്പിൽ തിമിര ശസ്ത്രക്രിയ ആവശ്യമായ രോഗികൾക്ക് കോയമ്പത്തൂരിൽ കൊണ്ടുപോയി സൗജന്യമായി ശസ്ത്രക്രിയ നടത്തി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9447710064, 9446445987, 9447485554. വാർത്താ സമ്മേളനത്തിൽ മണി മാസ്റ്റർ, പ്രൊഫ. എ. പി. സുബൈർ, മേജർ പി. ഗോവിന്ദൻ , പി. വി ലക്ഷ്മണൻ , റെനിൽ മനോഹരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97556/sunday-free-eye-checkup-camp-in-thalasserysurgery-will-be-provided-free-of-cost-to-those-who-need-it)