---
title: "ഭീതിദ നിലയിൽ തളിപ്പറമ്പ് കുറുമാത്തൂർ ;  വെള്ളാരംപാറയിലെ പൊലീസ് ഡംബിങ് യാർഡിലെ  തീപിടുത്തത്തിൽ നൂറോളം വാഹനങ്ങൾ കത്തിനശിച്ചു"
english_title: "Taliparamp Kurumathur in fear;Around 100 vehicles were gutted in a fire at the police dumbing yard in Vellarampara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97466/taliparamp-kurumathur-in-feararound-100-vehicles-were-gutted-in-a-fire-at-the-police-dumbing-yard-in-vellarampara"
published_at: "2023-02-16T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edfdc09c285_6ff51227-ddd8-4e02-804e-7bca80ace9b1.jpg"
keywords: []
---

# ഭീതിദ നിലയിൽ തളിപ്പറമ്പ് കുറുമാത്തൂർ ;  വെള്ളാരംപാറയിലെ പൊലീസ് ഡംബിങ് യാർഡിലെ  തീപിടുത്തത്തിൽ നൂറോളം വാഹനങ്ങൾ കത്തിനശിച്ചു

> **Lead Summary:** തളിപ്പറമ്പിലെ പൊലീസ് സ്റ്റേഷനിൽ വിവിധ കേസുകളിലായി കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് വെള്ളാരംപാറയിൽ സൂക്ഷിച്ചിരുന്നത്. രാവിലെ പതിനൊന്ന് മണിയോടെയാണ് കുറുമാത്തൂർ വെള്ളാരം പാറയിൽ വാഹനങ്ങൾക്ക് തീ പിടിച്ചു തുടങ്ങിയത്. മണിക്കൂറുകളോളം പ്രദേശം തീപ്പിടുത്തത്തിലമർന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡിൽ ഏറെ നേരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വർഷങ്ങളായി പിടിച്ചെടുത്ത നൂറോളം വാഹനങ്ങൾ കത്തിയമർന്നു. തീ പടരാത്ത വാഹനങ്ങൾ പ്രദേശവാസികളുടെ സഹായത്തോടെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു

## Article Content

തളിപ്പറമ്പിലെ പൊലീസ് സ്റ്റേഷനിൽ വിവിധ കേസുകളിലായി കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് വെള്ളാരംപാറയിൽ സൂക്ഷിച്ചിരുന്നത്. രാവിലെ പതിനൊന്ന് മണിയോടെയാണ് കുറുമാത്തൂർ വെള്ളാരം പാറയിൽ വാഹനങ്ങൾക്ക് തീ പിടിച്ചു തുടങ്ങിയത്. മണിക്കൂറുകളോളം പ്രദേശം തീപ്പിടുത്തത്തിലമർന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡിൽ ഏറെ നേരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വർഷങ്ങളായി പിടിച്ചെടുത്ത നൂറോളം വാഹനങ്ങൾ കത്തിയമർന്നു. തീ പടരാത്ത വാഹനങ്ങൾ പ്രദേശവാസികളുടെ സഹായത്തോടെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97466/taliparamp-kurumathur-in-feararound-100-vehicles-were-gutted-in-a-fire-at-the-police-dumbing-yard-in-vellarampara)