---
title: "കാണാതായ അഭിഭാഷകൻ ധർമ്മടത്ത് റെയിൽപാളത്തിൽ മരിച്ച  നിലയിൽ"
english_title: "Missing lawyer found dead on railway tracks in Dharmadam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97416/missing-lawyer-found-dead-on-railway-tracks-in-dharmadam"
published_at: "2023-02-16T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eddb690721b_download_(10).jpg"
keywords: []
---

# കാണാതായ അഭിഭാഷകൻ ധർമ്മടത്ത് റെയിൽപാളത്തിൽ മരിച്ച  നിലയിൽ

> **Lead Summary:** കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് തിരയുന്ന അഭിഭാഷകനെ ധർമ്മടം പോലിസ് സ്റ്റേഷന് സമീപം റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മംഗലാപുരം പുത്തൂർ സ്വദേശിയായ അഭിഭാഷകൻ ജയിംസിന്റെ മൃതദേഹമാണ് മോർച്ചറിയിലുള്ളത്. തീവണ്ടിയിൽ നിന്ന് വീണ് മരിച്ചതാവാമെന്ന് കരുതുന്നു. മുഖത്താണ് കൂടുതൽ പരിക്ക്. പാന്റും ഷർട്ടുമാണ് വേഷം. താടിവളർത്തിയിട്ടുണ്ട്. കോഴിക്കോട് റെയിൽവെ പോലീസിലാണ് അഭിഭാഷകനെ കാണാനില്ലെന്ന പരാതിയുള്ളത്.

## Article Content

കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് തിരയുന്ന അഭിഭാഷകനെ ധർമ്മടം പോലിസ് സ്റ്റേഷന് സമീപം റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മംഗലാപുരം പുത്തൂർ സ്വദേശിയായ അഭിഭാഷകൻ ജയിംസിന്റെ മൃതദേഹമാണ് മോർച്ചറിയിലുള്ളത്. തീവണ്ടിയിൽ നിന്ന് വീണ് മരിച്ചതാവാമെന്ന് കരുതുന്നു. മുഖത്താണ് കൂടുതൽ പരിക്ക്. പാന്റും ഷർട്ടുമാണ് വേഷം. താടിവളർത്തിയിട്ടുണ്ട്. കോഴിക്കോട് റെയിൽവെ പോലീസിലാണ് അഭിഭാഷകനെ കാണാനില്ലെന്ന പരാതിയുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97416/missing-lawyer-found-dead-on-railway-tracks-in-dharmadam)