---
title: "പുതുമോടിയോടെ; പുളിയനമ്പ്രം ബദരിയ്യ മസ്ജിദ് വിശ്വാസികൾക്ക് സമർപ്പിച്ചു "
english_title: "Newly fashioned;Puliyanambaram Badariyya Masjid was dedicated to the devotees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97400/newly-fashionedpuliyanambaram-badariyya-masjid-was-dedicated-to-the-devotees"
published_at: "2023-02-16T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edcd56b6b06_7c2e7e76-751e-43e7-967a-74b38d3c00bd.jpg"
keywords: []
---

# പുതുമോടിയോടെ; പുളിയനമ്പ്രം ബദരിയ്യ മസ്ജിദ് വിശ്വാസികൾക്ക് സമർപ്പിച്ചു 

> **Lead Summary:** പെരിങ്ങത്തൂർ: പുനർനിർമിച്ച പുളിയനമ്പ്രം ബദരിയ്യ മസ്ജിദ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.എം. സാദിഖ് അധ്യക്ഷനായി. പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ ഇമാംഹൗസിന്റെ താക്കോൽ എറ്റുവാങ്ങി. പി.എം. സക്കീർ റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

പെരിങ്ങത്തൂർ: പുനർനിർമിച്ച പുളിയനമ്പ്രം ബദരിയ്യ മസ്ജിദ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.എം. സാദിഖ് അധ്യക്ഷനായി. പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ ഇമാംഹൗസിന്റെ താക്കോൽ എറ്റുവാങ്ങി. പി.എം. സക്കീർ റിപ്പോർട്ട് അവതരിപ്പിച്ചു.

പള്ളിക്ക് സ്ഥലം അനുവദിച്ച പൂളിക്കുനിയിൽ മൂസ ഹാജിയെ എൻ.എ. അബൂബക്കർ ആദരിച്ചു. താത്‌കാലിക സ്ഥലം നൽകിയ ടി.ടി.കെ. നിസാറിന്റെ കുടുംബത്തെ പുത്തലത്ത് നാസർ ആദരിച്ചു. പെരിങ്ങത്തൂർ മഹല്ല് ഖാസി ഉമ്മർ മുസ്‌ലിയാർ, നവാദ് എടോളിൽ, വി.ഇ. നാസർ, കുറുവാളി മമ്മു ഹാജി, കൂടത്തിൽ സിദ്ദീഖ്, പി.എം. ഹക്കീം, കെ. മമ്മൂട്ടി മുസ്‌ലിയാർ, കെ.പി. ഹനീഫ, ദാവൂദ് കീരിന്റവിട എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97400/newly-fashionedpuliyanambaram-badariyya-masjid-was-dedicated-to-the-devotees)