---
title: "പ്രസംഗത്തിലെ പരാമർശം; പ്രതിഷേധയോഗത്തിനിടെ ലീഗ് - സിഐടിയു വാക്ക് തർക്കം "
english_title: "Reference in speech;League-CITU spat during protest meeting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97356/reference-in-speechleague-citu-spat-during-protest-meeting"
published_at: "2023-02-16T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eda146c83d9_Untitled-1_copy.jpg"
keywords: []
---

# പ്രസംഗത്തിലെ പരാമർശം; പ്രതിഷേധയോഗത്തിനിടെ ലീഗ് - സിഐടിയു വാക്ക് തർക്കം 

> **Lead Summary:** ചൊക്ലി: നേതാക്കളുടെ പ്രസംഗത്തിലെ പരാമർശം പ്രതിഷേധയോഗത്തിനിടെ ലീഗ് - സിഐടിയു വാക്ക് തർക്കമായി. ജില്ലാ മുസ്‌ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് ചൊക്ലി ടൗണിൽ സ്ഥാപിച്ച പതാകകളും പ്രചാരണബോർഡുകളും നിരന്തരം നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ചൊക്ലി ടൗണിൽ നടത്തിയ പ്രതിഷേധയോഗത്തിനിടെ വാക് തർക്കം. പ്രസംഗത്തിലെ പരാമർശം ചോദ്യംചെയ്ത് ഒരുവിഭാഗം സി.ഐ.ടി.യു. പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു.

## Article Content

ചൊക്ലി: നേതാക്കളുടെ പ്രസംഗത്തിലെ പരാമർശം പ്രതിഷേധയോഗത്തിനിടെ ലീഗ് - സിഐടിയു വാക്ക് തർക്കമായി. ജില്ലാ മുസ്‌ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് ചൊക്ലി ടൗണിൽ സ്ഥാപിച്ച പതാകകളും പ്രചാരണബോർഡുകളും നിരന്തരം നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ചൊക്ലി ടൗണിൽ നടത്തിയ പ്രതിഷേധയോഗത്തിനിടെ വാക് തർക്കം. പ്രസംഗത്തിലെ പരാമർശം ചോദ്യംചെയ്ത് ഒരുവിഭാഗം സി.ഐ.ടി.യു. പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു.

ചൊക്ലി പോലീസ് ഇൻസ്പെക്ടർ സി. ഷാജുവിന്റെ നേതൃത്വത്തിൽ പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി പൊതുയോഗം തുടർന്നു. യോഗം ജില്ലാ ഉപാധ്യക്ഷൻ അഡ്വ. കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി.കെ. യൂസഫ് അധ്യക്ഷത വഹിച്ചു. തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന്, സെക്രട്ടറി പാലക്കൽ സാഹിർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് തലായി, കെ. കുഞ്ഞിമൂസ, പി.വി. മുഹമ്മദ്, പി.കെ. റഫീഖ്, കെ.പി. കുഞ്ഞിമമ്മു, പി.കെ. ഹനീഫ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97356/reference-in-speechleague-citu-spat-during-protest-meeting)