---
title: "സ്വരാജ്‌ ട്രോഫി ; കൊല്ലം മികച്ച ജില്ലാ പഞ്ചായത്ത്‌, രണ്ടാമത് കണ്ണൂർ, കതിരൂർ  കണ്ണൂർ ജില്ലയിലെ മികച്ച പഞ്ചായത്ത്"
english_title: "Swaraj Trophy;Kollam is the best district panchayat, second is Kannur and Kathirur is the best panchayat in Kannur district"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97270/swaraj-trophykollam-is-the-best-district-panchayat-second-is-kannur-and-kathirur-is-the-best-panchayat-in-kannur-district"
published_at: "2023-02-15T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eceb78ae7f0_Untitled-1_copy.jpg"
keywords: []
---

# സ്വരാജ്‌ ട്രോഫി ; കൊല്ലം മികച്ച ജില്ലാ പഞ്ചായത്ത്‌, രണ്ടാമത് കണ്ണൂർ, കതിരൂർ  കണ്ണൂർ ജില്ലയിലെ മികച്ച പഞ്ചായത്ത്

> **Lead Summary:** മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കൊല്ലം നേടി. രണ്ടാംസ്ഥാനം കണ്ണൂർ ജില്ലാ പഞ്ചായത്തിനാണ്. ഇതുൾപ്പെടെ സംസ്ഥാനത്തെ 2021-22 ലെ മികച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരങ്ങളും പഞ്ചായത്ത്, നഗരസഭകളിലെ തൊഴിലുറപ്പ് പദ്ധതി മികവിനുള്ള മഹാത്മ, മഹാത്മ അയ്യൻകാളി പുരസ്കാരങ്ങളും വാർത്താസമ്മേളനത്തിൽ മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു. 18,19 തീയതികളിൽ തൃത്താലയിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി അവാർഡുകൾ നൽകും. തിരുവനന്തപുരമാണ് മികച്ച കോർപ്പറേഷൻ.

## Article Content

മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കൊല്ലം നേടി. രണ്ടാംസ്ഥാനം കണ്ണൂർ ജില്ലാ പഞ്ചായത്തിനാണ്. ഇതുൾപ്പെടെ സംസ്ഥാനത്തെ 2021-22 ലെ മികച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരങ്ങളും പഞ്ചായത്ത്, നഗരസഭകളിലെ തൊഴിലുറപ്പ് പദ്ധതി മികവിനുള്ള മഹാത്മ, മഹാത്മ അയ്യൻകാളി പുരസ്കാരങ്ങളും വാർത്താസമ്മേളനത്തിൽ മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു. 18,19 തീയതികളിൽ തൃത്താലയിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി അവാർഡുകൾ നൽകും. തിരുവനന്തപുരമാണ് മികച്ച കോർപ്പറേഷൻ.

മികച്ച പഞ്ചായത്തായി എറണാകുളത്തെ മുളന്തുരുത്തി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംസ്ഥാനം കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിനാണ്. കോട്ടയം മരങ്ങാട്ടുപള്ളിയാണ് മൂന്നാമത്. ബ്ലോക്ക് പഞ്ചായത്തുകളിൽ പെരുമ്പടപ്പും മുനിസിപ്പാലിറ്റികളിൽ തിരൂരങ്ങാടിയും മുന്നിലെത്തി.

കള്ളിക്കാട് പഞ്ചായത്തിനാണ് മഹാത്മാ പുരസ്കാരം. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും മഹാത്മാ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. ഓരോ ജില്ലയിലെയും മികച്ച ഒന്ന്, രണ്ട് പഞ്ചായത്തുകൾ തിരുവനന്തപുരം: ഉഴമലയ്ക്കൽ, മംഗലപുരം കൊല്ലം: പടിഞ്ഞാറേ കല്ലട, ശാസ്താംകോട്ട പത്തനംതിട്ട: തുമ്പമൺ, ഇരവിപേരൂർ ആലപ്പുഴ: മുട്ടാർ, കാർത്തികപ്പള്ളി കോട്ടയം: തിരുവാർപ്പ്, എലിക്കുളം എറണാകുളം: രായമംഗലം, പാലക്കുഴ ഇടുക്കി: വെള്ളത്തൂവൽ, ചക്കുവള്ളം തൃശൂർ: ഇലവള്ളി, കൊരട്ടി പാലക്കാട്: വെള്ളിനേഴി, കൊരട്ടി മലപ്പുറം: എടപ്പാൾ, ആനക്കയം വയനാട്: മീനങ്ങാടി, നൂൽപ്പുഴ കോഴിക്കോട്: മരുതുവൻകര, ചേമഞ്ചേരി *കണ്ണൂർ കതിരൂർ, കരിവെള്ളൂർ പെരളം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97270/swaraj-trophykollam-is-the-best-district-panchayat-second-is-kannur-and-kathirur-is-the-best-panchayat-in-kannur-district)