---
title: "കൊലപാതകം നടത്തിച്ചവർക്ക്  സഹകരണ ബാങ്കുകളിൽ ജോലി ,  ഞങ്ങൾക്ക്  ആട്ടും തുപ്പും. സി പി എമ്മിനെ വെട്ടിലാക്കി ആകാശ് തില്ലങ്കേരിയുടെ തുറന്നെഴുത്ത്"
english_title: "Those who committed the murders have jobs in co-operative banks, and we have goats and spits.Akash Thillankeri's open letter slamming CPM"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97220/those-who-committed-the-murders-have-jobs-in-co-operative-banks-and-we-have-goats-and-spitsakash-thillankeris-open-letter-slamming-cpm"
published_at: "2023-02-15T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecb4e941d21_Untitled-1_copy.jpg"
keywords: []
---

# കൊലപാതകം നടത്തിച്ചവർക്ക്  സഹകരണ ബാങ്കുകളിൽ ജോലി ,  ഞങ്ങൾക്ക്  ആട്ടും തുപ്പും. സി പി എമ്മിനെ വെട്ടിലാക്കി ആകാശ് തില്ലങ്കേരിയുടെ തുറന്നെഴുത്ത്

> **Lead Summary:** സിപിഎമ്മിനെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തി. പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു. 

## Article Content

സിപിഎമ്മിനെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തി. പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു. 

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്.  എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് കൊലപാതകം നടത്തിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി.

നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നതെന്നും'' ആകാശ് തുറന്നടിക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97220/those-who-committed-the-murders-have-jobs-in-co-operative-banks-and-we-have-goats-and-spitsakash-thillankeris-open-letter-slamming-cpm)