---
title: "എഴുത്തുപെട്ടിയുടെ ചരിത്രവും, ചിത്രവും തേടി പള്ളിപ്രം എൽ പി സ്കൂൾ  വിദ്യാർത്ഥികൾ പോസ്റ്റോഫീസിലേക്ക് പഠനയാത്ര നടത്തി"
english_title: "The students of Pallipram LP School went on a field trip to the post office in search of the history and picture of the writing box"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97215/the-students-of-pallipram-lp-school-went-on-a-field-trip-to-the-post-office-in-search-of-the-history-and-picture-of-the-writing-box"
published_at: "2023-02-15T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecac5095877_3ee94d3a-f22f-417f-b3f1-9d02735b3a5a.jpg"
keywords: []
---

# എഴുത്തുപെട്ടിയുടെ ചരിത്രവും, ചിത്രവും തേടി പള്ളിപ്രം എൽ പി സ്കൂൾ  വിദ്യാർത്ഥികൾ പോസ്റ്റോഫീസിലേക്ക് പഠനയാത്ര നടത്തി

> **Lead Summary:** ചൊക്ലി : പള്ളിപ്രം എൽ. പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട് പെരിങ്ങാടി പോസ്റ്റോഫീസ് സന്ദർശിച്ചു. പോസ്റ്റ് മാസ്റ്റർ തുഷാര തപാൽ ഓഫീസിന്റെ പ്രവർത്തനത്തെക്കുറിച്ചും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ എന്തെല്ലാമെന്നതിനെക്കുറിച്ചും കുട്ടികൾക്ക് വ്യക്തമാക്കിക്കൊടുത്തു.

## Article Content

ചൊക്ലി : പള്ളിപ്രം എൽ. പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട് പെരിങ്ങാടി പോസ്റ്റോഫീസ് സന്ദർശിച്ചു. പോസ്റ്റ് മാസ്റ്റർ തുഷാര തപാൽ ഓഫീസിന്റെ പ്രവർത്തനത്തെക്കുറിച്ചും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ എന്തെല്ലാമെന്നതിനെക്കുറിച്ചും കുട്ടികൾക്ക് വ്യക്തമാക്കിക്കൊടുത്തു.

പോസ്റ്റൽ അസിസ്റ്റന്റുമാരായ രമ്യ , ശരണ്യ എന്നിവർ കുട്ടികൾക്ക് പോസ്റ്റ് കവർ , പോസ്റ്റ് കാർഡ്, തപാൽപ്പെട്ടി, വിവിധയിനം സ്റ്റാമ്പുകൾ എന്നിവ പരിചയപ്പെടുത്തുകയുണ്ടായി. അധ്യാപകനായ ആഷിൻലാൽ കെ.പി , ഹെഡ്മിസ്ട്രസ്സ് ഷീബ.കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97215/the-students-of-pallipram-lp-school-went-on-a-field-trip-to-the-post-office-in-search-of-the-history-and-picture-of-the-writing-box)