---
title: "ചക്കരക്കൽ സ്റ്റേഷൻ പരിധിയിൽ ക്ഷേത്ര ഉത്സവങ്ങൾക്ക് ഇനി പൊലീസിൻ്റെ  കർശന നിയന്ത്രണം  "
english_title: "Strict police control for temple festivals in Chakarakal station limits"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97166/strict-police-control-for-temple-festivals-in-chakarakal-station-limits"
published_at: "2023-02-15T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec8806e92a9_images.jpg"
keywords: []
---

# ചക്കരക്കൽ സ്റ്റേഷൻ പരിധിയിൽ ക്ഷേത്ര ഉത്സവങ്ങൾക്ക് ഇനി പൊലീസിൻ്റെ  കർശന നിയന്ത്രണം  

> **Lead Summary:** ഇരിവേരി പുലിദേവക്ഷേത്രം ഉത്സവത്തിന്റെ മുന്നോടിയായി നടന്ന കലവറനിറക്കൽ ഘോഷയാത്രയ്ക്കിടെ പടക്ക ശേഖരത്തിന് തീപിടിച്ച് ഉണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിൽ ചക്കരക്കൽ സ്റ്റേഷൻ പരിധിയിലെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോലീസ് ഒരുങ്ങുന്നു .

## Article Content

ഇരിവേരി പുലിദേവക്ഷേത്രം ഉത്സവത്തിന്റെ മുന്നോടിയായി നടന്ന കലവറനിറക്കൽ ഘോഷയാത്രയ്ക്കിടെ പടക്ക ശേഖരത്തിന് തീപിടിച്ച് ഉണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിൽ ചക്കരക്കൽ സ്റ്റേഷൻ പരിധിയിലെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോലീസ് ഒരുങ്ങുന്നു .

ഇതിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ ഉത്സവം നടത്തുന്ന വിവിധ ക്ഷേത്രങ്ങളിലെ കമ്മിറ്റി ഭാരവാഹികളുമായി ചക്കരക്കൽ സിഐ ശ്രീജിത്ത് കൊടേരി ചർച്ച നടത്തി. വാരം വിശ്വകർമ്മ ക്ഷേത്രം, പെരിങ്ങളായി ക്ഷേത്രം, വാരം കുറുമ്പ ക്ഷേത്രം, കാനച്ചേരി ക്ഷേത്രം തുടങ്ങിയ കാവുകളിലെ ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്തു.

പോലീസിന്റെ അനുമതി ഇല്ലാതെ പടക്കം, സ്ഫോടക വസ്തുക്കൾ ഉപയോഗിക്കരുത്, ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള സമയക്രമം ഗാനമേള, കലശം വരവ് തുടങ്ങിയ പരിപാടികളിൽ പാലിക്കുക, രാഷ്ട്രീയ സാമൂഹിക വിഭാഗീയതകൾ ഉത്സവത്തിൽ പാടില്ല, പരമാവധി സിസിടിവികൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തന്നെ സ്ഥാപിക്കുക തുടങ്ങിയ തീരുമാനമാണ് ചർച്ചയിൽ കൈക്കൊണ്ടത്. കെ.സജിത്ത്, വി.ഉദയൻ, വി.രമേശൻ, കെ.പ്രമോദ്, എം.ബി.സുരേന്ദ്രൻ, കെ.പി. ദിനേശൻ, പി.കെ. രഞ്ജൻ, കെ.പ്രഭാകരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97166/strict-police-control-for-temple-festivals-in-chakarakal-station-limits)