---
title: "തലശേരിയിൽ മയക്കുമരുന്ന് മാഫിയാ സംഘത്തെ ചോദ്യം ചെയ്ത വൈരാഗ്യത്തിൽ രണ്ട് സി പി എം പ്രവർത്തകരെ കുത്തിക്കൊന്ന കേസിൽ രണ്ടാം പ്രതി സമർപ്പിച്ച ജാമ്യ ഹരജി തള്ളി"
english_title: "The bail plea of the second accused in the Thalassery stabbing death of two CPM workers in a feud over questioning a drug mafia gang was rejected."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97151/the-bail-plea-of-the-second-accused-in-the-thalassery-stabbing-death-of-two-cpm-workers-in-a-feud-over-questioning-a-drug-mafia-gang-was-rejected"
published_at: "2023-02-15T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec7fcc1045d_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ മയക്കുമരുന്ന് മാഫിയാ സംഘത്തെ ചോദ്യം ചെയ്ത വൈരാഗ്യത്തിൽ രണ്ട് സി പി എം പ്രവർത്തകരെ കുത്തിക്കൊന്ന കേസിൽ രണ്ടാം പ്രതി സമർപ്പിച്ച ജാമ്യ ഹരജി തള്ളി

> **Lead Summary:** **തലശേരി: ** മയക്ക് മരുന്ന് മാഫിയാസംഘത്തെ ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്തിൽ സി.പി.എം.പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്നിലെ കെ.ഖാലിദ് , സഹോദരീ ഭർത്താവ് പൂവനാഴി ഷെമിർ എന്നിവരെ കുത്തിക്കൊന്ന കേസിൽ രണ്ടാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട നെട്ടൂർ ചിറക്കക്കാവിനടുത്ത മുട്ടങ്ങൽ വീട്ടിൽ ജാക്സൺ വിൻസൻ്റിനും ജാമ്യമില്ല.

## Article Content

**തലശേരി: ** മയക്ക് മരുന്ന് മാഫിയാസംഘത്തെ ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്തിൽ സി.പി.എം.പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്നിലെ കെ.ഖാലിദ് , സഹോദരീ ഭർത്താവ് പൂവനാഴി ഷെമിർ എന്നിവരെ കുത്തിക്കൊന്ന കേസിൽ രണ്ടാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട നെട്ടൂർ ചിറക്കക്കാവിനടുത്ത മുട്ടങ്ങൽ വീട്ടിൽ ജാക്സൺ വിൻസൻ്റിനും ജാമ്യമില്ല.

റിമാൻ്റിലായി ജയിലിൽ കഴിയുന്ന പ്രതി നൽകിയ ജാമ്യ ഹരജി ജില്ലാ സെഷൻസ് ജഡ്ജ് ജി.ഗിരീഷാണ് തള്ളിയത്. ഏഴു പ്രതികളാണ് അറസ്റ്റിലും റിമാൻ്റിലുമുള്ളത്. ഇവരിൽ ഒന്നാം പ്രതി പാറായി ബാബു'വെന്ന സുരേഷ് ബാബുവിൻ്റെ ബന്ധുവാണ് ജാക്സൺ. പാറായി ബാബു ഉൾപ്പെടെ 6 പേർ വിവിധ ദിവസങ്ങളിലായി നൽകിയ ജാമ്യ ഹരജി കോടതി തള്ളിയിരുന്നു.

ഇക്കഴിഞ്ഞ നവമ്പർ 23 ന് വൈകിട്ട് തലശ്ശേരി സഹകരണ ആശുപത്രി പരിസരത്ത് വച്ചാണ് ലഹരി മാഫിയ സംഘം ഒരേ വീട്ടിലെ രണ്ടു പൊതു പ്രവർത്തകരെ കുത്തിക്കൊലപ്പെടുത്തിയത്.കൊല നടത്തി തലശ്ശേരിയിൽ നിന്നും മുങ്ങിയ പ്രതികളെ തൊട്ടടുത്ത ദിവസം തന്നെ പോലിസ് പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97151/the-bail-plea-of-the-second-accused-in-the-thalassery-stabbing-death-of-two-cpm-workers-in-a-feud-over-questioning-a-drug-mafia-gang-was-rejected)