---
title: "ഇന്ന് തുടങ്ങും;    സഹ്റ പബ്ലിക് സ്കൂളിൽ വിദ്യാർഥി കാർണിവെൽ"
english_title: "Starting today;Student carnival at Zahra Public School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97121/starting-todaystudent-carnival-at-zahra-public-school"
published_at: "2023-02-15T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec6b41eead3_Untitled-1_copy.jpg"
keywords: []
---

# ഇന്ന് തുടങ്ങും;    സഹ്റ പബ്ലിക് സ്കൂളിൽ വിദ്യാർഥി കാർണിവെൽ

> **Lead Summary:** **പാനൂർ**: തങ്ങൾ പീടിക സഹ്റ പബ്ലിക് സ്കൂളിൽ 15, 16 തീയതികളിൽ വിദ്യാർഥി കാർണിവെൽ നടത്തും. പഠന ക്ലാസുകൾ, സാഹിത്യ ചർച്ചകൾ, സൂഫി സംഗീത സായാഹ്നം, അവാർഡ് വിതരണം, കലാപരിപാടികൾ, ഭക്ഷ്യമേള, പുസ്തകമേള എന്നിവ ഒരുക്കും. വിദ്യാർഥികൾ ഒരുക്കിയ പ്രദർശനവുമുണ്ടാകും. 15-ന് രാവിലെ 10-ന് പാനൂർ എസ്.ഐ. സി.സി. ലതീഷ് ഉദ്ഘാടനം ചെയ്യും. പോസിറ്റീവ് പാരന്റിങ്ങിന് റഫീക് സക്കറിയ ഫൈസി നേതൃത്വം നൽകും. ലഹരിവിരുദ്ധ ബോധവത്കരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ ഉദ്ഘാടനം ചെയ്യും. 16-ന് രാവിലെ 10-ന് സാഹിത്യചർച്ചയിൽ എഴുത്തുകാരൻ പി.കെ. പാറക്കടവ് പങ്കെടുക്കും. 11.30-ന് എക്സലൻസി സംഗമം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യും. 3.30-ന് സൂഫി സംഗീത സായാഹ്നം. പത്രസമ്മേളനത്തിൽ വൈ.എം. അസ്ലം, ടി.പി. മുസ്തഫ, പി.പി. സഹീർ, വി.കെ. മുത്തലിബ്, എ. മുഹമ്മദലി, കെ.പി. മൻജൂർ എന്നിവർ പങ്കെടുത്തു.

## Article Content

**പാനൂർ**: തങ്ങൾ പീടിക സഹ്റ പബ്ലിക് സ്കൂളിൽ 15, 16 തീയതികളിൽ വിദ്യാർഥി കാർണിവെൽ നടത്തും. പഠന ക്ലാസുകൾ, സാഹിത്യ ചർച്ചകൾ, സൂഫി സംഗീത സായാഹ്നം, അവാർഡ് വിതരണം, കലാപരിപാടികൾ, ഭക്ഷ്യമേള, പുസ്തകമേള എന്നിവ ഒരുക്കും. വിദ്യാർഥികൾ ഒരുക്കിയ പ്രദർശനവുമുണ്ടാകും. 15-ന് രാവിലെ 10-ന് പാനൂർ എസ്.ഐ. സി.സി. ലതീഷ് ഉദ്ഘാടനം ചെയ്യും. പോസിറ്റീവ് പാരന്റിങ്ങിന് റഫീക് സക്കറിയ ഫൈസി നേതൃത്വം നൽകും. ലഹരിവിരുദ്ധ ബോധവത്കരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ ഉദ്ഘാടനം ചെയ്യും. 16-ന് രാവിലെ 10-ന് സാഹിത്യചർച്ചയിൽ എഴുത്തുകാരൻ പി.കെ. പാറക്കടവ് പങ്കെടുക്കും. 11.30-ന് എക്സലൻസി സംഗമം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യും. 3.30-ന് സൂഫി സംഗീത സായാഹ്നം. പത്രസമ്മേളനത്തിൽ വൈ.എം. അസ്ലം, ടി.പി. മുസ്തഫ, പി.പി. സഹീർ, വി.കെ. മുത്തലിബ്, എ. മുഹമ്മദലി, കെ.പി. മൻജൂർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97121/starting-todaystudent-carnival-at-zahra-public-school)