---
title: "കളഞ്ഞുകിട്ടിയ ഒരു ലക്ഷം തിരിച്ചേല്പിച്ചു ; ചൊക്ലിയിലെ ഓട്ടോ ഡ്രൈവർ സുരേഷ്ബാബുവിൻ്റെ സത്യസന്ധതക്ക് തങ്കത്തിളക്കം  "
english_title: "One lakh that was stolen was returned;The honesty of Suresh Babu, the auto driver of Chokli, shines in gold"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97030/one-lakh-that-was-stolen-was-returnedthe-honesty-of-suresh-babu-the-auto-driver-of-chokli-shines-in-gold"
published_at: "2023-02-14T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eba48b3cce5_eb8e55a6-2b92-45dc-8a13-ce45b7546ec6.jpg"
keywords: []
---

# കളഞ്ഞുകിട്ടിയ ഒരു ലക്ഷം തിരിച്ചേല്പിച്ചു ; ചൊക്ലിയിലെ ഓട്ടോ ഡ്രൈവർ സുരേഷ്ബാബുവിൻ്റെ സത്യസന്ധതക്ക് തങ്കത്തിളക്കം  

> **Lead Summary:** ചൊക്ലി: താഴെ ചൊക്ലി ഓട്ടോ സ്റ്റാൻഡിൽ നിന്നാണ് ഒരു ലക്ഷം രൂപ ഓട്ടോ ഡ്രൈവർ കവിയൂർ പറമ്പത്ത് മീത്തൽ പി.എം സുരേഷ് ബാബുവിന് കളഞ്ഞു കിട്ടിയത്. പണം ഉടൻ തന്നെ ചൊക്ലി പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയായിരുന്നു.

## Article Content

ചൊക്ലി: താഴെ ചൊക്ലി ഓട്ടോ സ്റ്റാൻഡിൽ നിന്നാണ് ഒരു ലക്ഷം രൂപ ഓട്ടോ ഡ്രൈവർ കവിയൂർ പറമ്പത്ത് മീത്തൽ പി.എം സുരേഷ് ബാബുവിന് കളഞ്ഞു കിട്ടിയത്. പണം ഉടൻ തന്നെ ചൊക്ലി പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയായിരുന്നു.

ഇതിനിടെ പണം നഷ്ടപ്പെട്ട പുളിയനമ്പ്രം സ്വദേശി അൻവർ സാദത്ത് പരാതിയുമായി സ്റ്റേഷനിൽ എത്തുകയും ചെയ്തു. തുടർന്ന് പണം ചൊക്ലി സബ് ഇൻസ്‌പെക്ടർ സവ്യസാച്ചിയുടെ സാന്നിധ്യത്തിൽ സുരേഷ് ബാബു പണം അൻവർ സാദത്തിന് കൈമാറി. സുരേഷ് ബാബുവിനെ ചൊക്ലി പോലീസ് അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97030/one-lakh-that-was-stolen-was-returnedthe-honesty-of-suresh-babu-the-auto-driver-of-chokli-shines-in-gold)