---
title: "ചമ്പാട് ജന്മിപുത്തമ്പുര മുത്തപ്പൻ മടപ്പുര  ക്ഷേത്രോത്സവത്തിൻ്റെ  ഭാഗമായി  തുടർച്ചയായ പതിനെട്ടാം വർഷവും  സൗജന്യ തണ്ണി  മത്തൻ പന്തലൊരുക്കി ചമ്പാട് കൂട്ടായ്മ"
english_title: "As part of the Champat Janmiputhampura Muthappan Madapura Temple Festival, the Champat community organized a free thanni mathan "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97025/as-part-of-the-champat-janmiputhampura-muthappan-madapura-temple-festival-the-champat-community-organized-a-free-thanni-mathan"
published_at: "2023-02-14T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eba13368529_1b437cdd-07bb-4ef0-b7b2-572cf7428ba0.jpg"
keywords: []
---

# ചമ്പാട് ജന്മിപുത്തമ്പുര മുത്തപ്പൻ മടപ്പുര  ക്ഷേത്രോത്സവത്തിൻ്റെ  ഭാഗമായി  തുടർച്ചയായ പതിനെട്ടാം വർഷവും  സൗജന്യ തണ്ണി  മത്തൻ പന്തലൊരുക്കി ചമ്പാട് കൂട്ടായ്മ

> **Lead Summary:** **ചമ്പാട്:** 2005 മുതലാണ് ചമ്പാട് ജന്മി പുത്തമ്പുര ക്ഷേത്രത്തിൽ ചമ്പാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ തണ്ണി മത്തൻ പന്തലൊരുക്കാനാരംഭിച്ചത്. ക്ഷേത്ര ഉത്സവ സമാപന ദിനത്തിലാണ് തണ്ണി മത്തൻ പന്തൽ പ്രവർത്തിക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന ആയിരങ്ങൾക്ക് തണ്ണി മത്തൻ പന്തൽ നൽകുന്ന ആശ്വാസം ചെറുതല്ല.

## Article Content

**ചമ്പാട്:** 2005 മുതലാണ് ചമ്പാട് ജന്മി പുത്തമ്പുര ക്ഷേത്രത്തിൽ ചമ്പാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ തണ്ണി മത്തൻ പന്തലൊരുക്കാനാരംഭിച്ചത്. ക്ഷേത്ര ഉത്സവ സമാപന ദിനത്തിലാണ് തണ്ണി മത്തൻ പന്തൽ പ്രവർത്തിക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന ആയിരങ്ങൾക്ക് തണ്ണി മത്തൻ പന്തൽ നൽകുന്ന ആശ്വാസം ചെറുതല്ല.

കോവിഡ് കാരണം 2 വർഷം തണ്ണീർ പന്തൽ പ്രവർത്തിച്ചിരുന്നില്ല. 2000 കിലോ തണ്ണിമത്തൻ ഇതിനായി എത്തിക്കും. 2002 ൽ പ്രദേശത്തെ ക്യാൻസർ രോഗിക്ക് ചികിത്സക്കായി പണം കണ്ടെത്താനായാണ് ചമ്പാട് കൂട്ടായ്മ രൂപീകരിച്ചത്.

ഇപ്പോൾ ഒട്ടേറെ പേർക്ക് ചികിത്സാ സഹായം നൽകുന്നുണ്ട്. കെ.പി സുനിൽകുമാർ പ്രസിഡണ്ടായും, പി.വത്സൻ സെക്രട്ടറിയായുമുള്ള കമ്മിറ്റിയാണ് ഇപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. കെ.പി പ്രമോദ് രക്ഷാധികാരിയായും പ്രവർത്തിക്കുന്നു. തണ്ണി മത്തൻ വിതരണത്തിന് കെ.പി ഷീജ, ശില്പ ബൈജു, എം.കെ ഷീന, കെ. ചിത്ര ഇ.ലത കെ.ജീജ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97025/as-part-of-the-champat-janmiputhampura-muthappan-madapura-temple-festival-the-champat-community-organized-a-free-thanni-mathan)