---
title: "സ്മൃതി മണ്ഡപം;  പൊന്നത്ത് കുമാരന്റെ ഒന്നാം ചരമവാർഷികാചരണം"
english_title: "Smriti Mandapam;First death anniversary of Ponnath Kumaran"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96888/smriti-mandapamfirst-death-anniversary-of-ponnath-kumaran"
published_at: "2023-02-14T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb27349f120_f47dc158-f431-4ffe-89a7-7a8fdebbc71f.jpg"
keywords: []
---

# സ്മൃതി മണ്ഡപം;  പൊന്നത്ത് കുമാരന്റെ ഒന്നാം ചരമവാർഷികാചരണം

> **Lead Summary:** പാനൂർ: സി.പി.എം. ഏരിയാ കമ്മിറ്റി അംഗമായിരുന്ന പാറാട്ടെ പൊന്നത്ത് കുമാരന്റെ ഒന്നാം ചരമവാർഷികാചരണം നടത്തി.

## Article Content

പാനൂർ: സി.പി.എം. ഏരിയാ കമ്മിറ്റി അംഗമായിരുന്ന പാറാട്ടെ പൊന്നത്ത് കുമാരന്റെ ഒന്നാം ചരമവാർഷികാചരണം നടത്തി.

സ്മൃതിമണ്ഡപം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അനാവരണം ചെയ്തു. കെ.ഇ. കുഞ്ഞബ്ദുള്ള അധ്യക്ഷനായി. പി. ഹരീന്ദ്രൻ, ടി.വി. കുഞ്ഞിക്കണ്ണൻ, എൻ. അനൂപ്, കെ.പി. രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ്‌ കെ. ലത, വൈസ് പ്രസിഡന്റ്‌ എൻ. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

കുമാരന്റെ പടം ലോക്കൽ കമ്മിറ്റി ഓഫീസിൽ ജില്ലാ കമ്മിറ്റി അംഗം കെ.കെ. പവിത്രൻ അനാവരണം ചെയ്തു എം.പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. കെ. റിനീഷ് സംസാരിച്ചു. പുഷ്പാർച്ചനയും പ്രകടനവും നടത്തി.

അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96888/smriti-mandapamfirst-death-anniversary-of-ponnath-kumaran)