---
title: "തലശേരി എസ്ഐ രൂപേഷിൻ്റെ ജാഗ്രത ;   അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ."
english_title: "Thalassery SI Rupesh's vigilance;Interstate thieves nabbed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96817/thalassery-si-rupeshs-vigilanceinterstate-thieves-nabbed"
published_at: "2023-02-13T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea7433b6ec7_ba04c652-07c3-466b-9720-441482d7db2b.jpg"
keywords: []
---

# തലശേരി എസ്ഐ രൂപേഷിൻ്റെ ജാഗ്രത ;   അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ.

> **Lead Summary:** **തലശേരി: ** ഓട്ടോയിലും, ബസിലും സീറ്റ് വാഗ്ദാനം നൽകി യാത്രക്കാരുടെ സ്വർണമാലകൾ കവർന്ന യുവതികൾ കരിവെള്ളൂരിൽ പിടിയിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളായ നിഷ, പാർവതി, കല്യാണി എന്നിവരെയാണ് കൊഴുമ്മൽ മുണ്ട്യക്കാവ് റോഡിൽ വെച്ച് തലശേരി ഗ്രേഡ് എസ്.ഐ. രൂപേഷ് നാട്ടുകാരു ടെയും, ഓട്ടോ 'ഡ്രൈവർമാരുടെയും സഹായത്തോടെ പിടികൂടിയത്.

## Article Content

**തലശേരി: ** ഓട്ടോയിലും, ബസിലും സീറ്റ് വാഗ്ദാനം നൽകി യാത്രക്കാരുടെ സ്വർണമാലകൾ കവർന്ന യുവതികൾ കരിവെള്ളൂരിൽ പിടിയിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളായ നിഷ, പാർവതി, കല്യാണി എന്നിവരെയാണ് കൊഴുമ്മൽ മുണ്ട്യക്കാവ് റോഡിൽ വെച്ച് തലശേരി ഗ്രേഡ് എസ്.ഐ. രൂപേഷ് നാട്ടുകാരു ടെയും, ഓട്ടോ 'ഡ്രൈവർമാരുടെയും സഹായത്തോടെ പിടികൂടിയത്.

കൊഴുമ്മൽ ക്ഷേത്രപറമ്പിലെത്തി തിരിച്ചു പോകുന്നതിനിടെയാണ് മോഷണസംഘം പിടിയിലായത്. തലശേരിയിലെ എസ്.ഐ. രൂപേഷ് - കൊഴുമ്മലിലെ ഭാര്യാ ഗൃഹത്തിലെത്തിയതായിരുന്നു. വീടിന് സമീപം റോഡിൽ നിൽക്കുകയായിരുന്ന മൂന്ന് യുവതികളെയും സംശയം തോന്നി നിരീക്ഷിക്കുകയും ഫോണിൽ നിന്നും തലശേരിയിൽ നടന്ന മാല പൊട്ടിക്കൽ കേസിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോ ഴാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്.

തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിച്ച് വനിതാ പോലീസുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടി തലശേരി യിലേക്ക് എത്തിക്കുകയായിരുന്നു. കുറച്ച് ദിവസം മുമ്പ് കരിവെള്ളൂർ പുത്തൂരിൽ അധ്യാപികയുടെ വീട് കുത്തിതുറ ന്ന് 20 പവനും പണവും കവർന്ന സംഭവമുണ്ടായിരുന്നു. പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയുമാണ്. ഇതിനിടെയാണ് ഈ കൂട്ടത്തിൽ പ്പെട്ട പ്രതികൾ പിടിയിലാകുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96817/thalassery-si-rupeshs-vigilanceinterstate-thieves-nabbed)