---
title: "ക്ഷേത്രോത്സവത്തിനിടെ ചൂതാട്ട സ്ഥലത്ത് പരിശോധനക്കെത്തിയ പൊലീസുകാരനെ കുത്തി വീഴ്ത്തിയ പെരിങ്ങത്തൂർ സ്വദേശി  അറസ്റ്റിൽ"
english_title: "A native of Peringathur was arrested for stabbing a policeman who was inspecting a gambling place during a temple festival."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96684/a-native-of-peringathur-was-arrested-for-stabbing-a-policeman-who-was-inspecting-a-gambling-place-during-a-temple-festival"
published_at: "2023-02-13T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9ecae24914_2b398297-789a-4159-8d48-c470a100e697.jpg"
keywords: []
---

# ക്ഷേത്രോത്സവത്തിനിടെ ചൂതാട്ട സ്ഥലത്ത് പരിശോധനക്കെത്തിയ പൊലീസുകാരനെ കുത്തി വീഴ്ത്തിയ പെരിങ്ങത്തൂർ സ്വദേശി  അറസ്റ്റിൽ

> **Lead Summary:** നാദാപുരം ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ട സ്ഥലത്ത് പരിശോധനക്കെത്തിയ പൊലീസുകാരനെ കുത്തി വീഴ്ത്തിയ യുവാവ് അറസ്റ്റിൽ. പെരിങ്ങത്തൂർ കായപ്പനച്ചി സ്വദേശി പുതുക്കൽ താഴെക്കുനി ഷൈജു വിനെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ച യോടെ തമിഴ്നാട് കേരള ബോർഡറായ ആനക്കെട്ടി എന്ന സ്ഥലത്ത് വച്ചാണ് ഷൈജു അറസ്റ്റിലായത്.

## Article Content

നാദാപുരം ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ട സ്ഥലത്ത് പരിശോധനക്കെത്തിയ പൊലീസുകാരനെ കുത്തി വീഴ്ത്തിയ യുവാവ് അറസ്റ്റിൽ. പെരിങ്ങത്തൂർ കായപ്പനച്ചി സ്വദേശി പുതുക്കൽ താഴെക്കുനി ഷൈജു വിനെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ച യോടെ തമിഴ്നാട് കേരള ബോർഡറായ ആനക്കെട്ടി എന്ന സ്ഥലത്ത് വച്ചാണ് ഷൈജു അറസ്റ്റിലായത്.

അവിടെ ഒളിവിൽ കഴിയുന്ന രഹസ്യ വിവരം കേസന്വേഷിക്കുന്ന നാദാപുരം കൺട്രോൾ റൂം സി.ഐ ശിവൻ ചോടത്തിന് ലഭിച്ചതിനെ തുടർന്ന് റൂറൽ എസ്.പിയുടെ സ്പെഷൽ സ്ക്വാഡ് ടീമാണ് ഷൈജുവിനെ പാലക്കാടെത്തി കസ്റ്റഡിയിലെടുത്തത്. കുത്തേറ്റ പോലീസുകാരൻ അഖിലേഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഷൈജു അടക്കം കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു അന്വേഷിച്ചു വരികയാണ്. നേരത്തെ ആഗ് ഓപ്പറേഷനിൽ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യ ത്തിൽ വിട്ട യുവാവ് ആണ് ഷൈജു. നാദാപുരം വളയം, തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കേസുകളിലും, തീവെപ്പ്, അടിപിടി കേസുകളിലും പ്രതിയാണ് ഷൈജു. 2021ൽ നാദാപുരം പൊലീസ് ഗുണ്ട ലിസ്റ്റിൽ പെടുത്തി യതിനെതുടർന്ന് നല്ല നടപ്പ് നിർദേശിച്ച് ആർ.ഡി ഒ കോടതി ജാമ്യം അനുവദിക്കുക യായിരുന്നു. ഗുണ്ട മയക്കു മ രുന്ന് കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ റേഷൻ ആഗിൽ ഷൈജുവിനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുക യായിരുന്നു.

പുതിയ കേസുകളിൽ ഉൾപ്പെടാത്ത തിനാലും, പഴയ കേസുകളിൽ ജാമ്യത്തിൽ ആയതിനാലുമാ ണ് വിട്ടയച്ചത്. എ.ആർ ക്യാമ്പിലെ പൊലീസുകാരൻ നടുവണ്ണൂർ സ്വദേശി അഖിലേ ഷിനാണ് (33) കുത്തേറ്റത്. കാലിന്റെ തുടയിൽ ആഴ ത്തിൽ മുറിവേറ്റ പൊലീസുകാരൻ ശസ്ത്രക്രിയക്ക് വിധേയനായി സുഖം പ്രാപിച്ചുവരി കയാണ്. തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ് ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവ ത്തിനിടെ പണം വെച്ച് ശീട്ടു കളി നടക്കുന്നതറിഞ്ഞ് എടച്ചേരി പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പൊലീസ് സ്ഥലത്തെത്തി യതോടെ ചൂതാട്ടത്തിനെ ത്തിയവർ ചിതറി ഓടുകയും പൊലീസിന് നേരെ കല്ലെറി യുകയും ചെയ്തിരുന്നു. ഇതിനിടെ, പൊലീസുകാരനെ കുത്തി വീഴ്ത്തുകയുമായിരുന്നു. അറസ്റ്റിലായ ഷൈജുവിനെ മെഡിക്കൽ പരിശോധനക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96684/a-native-of-peringathur-was-arrested-for-stabbing-a-policeman-who-was-inspecting-a-gambling-place-during-a-temple-festival)