---
title: "വെള്ളമുപയോഗിച്ച് വിളക്ക് കത്തിച്ചു ; പാനൂർ ഉപജില്ലാ ശാസ്ത്ര സംഗമത്തിന് വേറിട്ട തുടക്കം."
english_title: "The lamp was lit with water; A special start for the Panur sub-district science meet."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96647/the-lamp-was-lit-with-water-a-special-start-for-the-panur-sub-district-science-meet"
published_at: "2023-02-13T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9ce11a1f8a_a315a237-3fb3-48c1-b83d-ec35b3ef0ce3.jpg"
keywords: []
---

# വെള്ളമുപയോഗിച്ച് വിളക്ക് കത്തിച്ചു ; പാനൂർ ഉപജില്ലാ ശാസ്ത്ര സംഗമത്തിന് വേറിട്ട തുടക്കം.

> **Lead Summary:** പാനൂർ : ഉപജില്ലാ ശാസ്ത്ര സംഗമം 2023 ചെണ്ടയാട് ഗുരുദേവ സ്മാരകം യു പി സ്കൂളിൽ നടന്നു. കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.അനിൽകുമാർ വെള്ളമുപയോഗിച്ച് വിളക്ക് കത്തിച്ച് ശാസ്ത്രീയമായ രീതിയിൽ തന്നെ ശാസ്ത്ര സംഗമം ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ : ഉപജില്ലാ ശാസ്ത്ര സംഗമം 2023 ചെണ്ടയാട് ഗുരുദേവ സ്മാരകം യു പി സ്കൂളിൽ നടന്നു. കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.അനിൽകുമാർ വെള്ളമുപയോഗിച്ച് വിളക്ക് കത്തിച്ച് ശാസ്ത്രീയമായ രീതിയിൽ തന്നെ ശാസ്ത്ര സംഗമം ഉദ്ഘാടനം ചെയ്തു.

പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് അധ്യക്ഷനായി. ശാസ്ത്ര വിസ്മയങ്ങൾ എന്ന വിഷയത്തിൽ ടി.സി ദിലീപൻ മാസ്റ്റർ ക്ലാസെടുത്തു. ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പങ്കെടുത്ത ശ്രീരത്ന, അഭയ് രാജ്, അദ്വൈത് എന്നിവരെ ആദരിച്ചു.

വാർഡ് അംഗം എം.ഉഷ, അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി സി.കെ ബിജേഷ്, എച്ച്.എം ഫോറം സെക്രട്ടറി എ.കെ സുധാമണി, മദർ പി ടി എ പ്രസി. കെ. രജില, എസ്.ആർ.ജി കൺവീനർ എം ഷാജി എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ പി.സജീവൻ സ്വാഗതവും, ശസ്ത്രരംഗം കോർഡിനേറ്റർ വി.എൻ രൂപേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96647/the-lamp-was-lit-with-water-a-special-start-for-the-panur-sub-district-science-meet)