---
title: "മനേക്കര  മനയിൽ തറവാട് ട്രസ്റ്റ് പതിനൊന്നാം വാർഷികം  ആഘോഷിച്ചു"
english_title: "Tharavada Trust celebrated its 11th anniversary at Manekara Mana"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96474/tharavada-trust-celebrated-its-11th-anniversary-at-manekara-mana"
published_at: "2023-02-12T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e886ec4fda0_a34053c1-c1e6-4f85-a258-8e2079fb1661.jpg"
keywords: []
---

# മനേക്കര  മനയിൽ തറവാട് ട്രസ്റ്റ് പതിനൊന്നാം വാർഷികം  ആഘോഷിച്ചു

> **Lead Summary:** മനേക്കരയിലെ അതിപുരാതനവും പ്രശസ്തവുമായ കുടുംബമാണ് മനയിൽ തറവാട്. തറവാട് കുടുംബങ്ങളുടെ ക്ഷേമത്തിനും, അഭിവൃദ്ധിക്കുമായി 2011 ലാണ് മനയിൽ തറവാട് ട്രസ്റ്റ് ആരംഭിച്ചത്.

## Article Content

മനേക്കരയിലെ അതിപുരാതനവും പ്രശസ്തവുമായ കുടുംബമാണ് മനയിൽ തറവാട്. തറവാട് കുടുംബങ്ങളുടെ ക്ഷേമത്തിനും, അഭിവൃദ്ധിക്കുമായി 2011 ലാണ് മനയിൽ തറവാട് ട്രസ്റ്റ് ആരംഭിച്ചത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തറവാട് കുടുംബങ്ങളിലെ കുട്ടികൾക്ക് പഠന സഹായ എൻഡോവ്മെൻ്റ്, രോഗം കാരണം കഷ്ടപ്പെടുന്നവർക്കും, സാമ്പത്തിക പ്രയാസം നേരിടുന്നവർക്കും കുടുംബ സഹായ ഫണ്ട് എന്നിവ നൽകുന്നുണ്ട്.

ശൗര്യ ചക്ര പി.വി മനേഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റിട്ട. ഡിജിപി അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. എം പി പ്രഭാകരൻ അധ്യക്ഷനായി. എൻ.രവീന്ദ്രൻ, കെ.എം. മാധവൻ നമ്പ്യാർ, ടി.ഉദയകുമാർ, സി.കെ ജയദേവൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96474/tharavada-trust-celebrated-its-11th-anniversary-at-manekara-mana)