---
title: "ജനരോഷം ഭയന്ന് കല്ലിക്കണ്ടി പാലം തുറന്നു ; കൊട്ടും കുരവയും പിന്നീട്..!"
english_title: "Kallikandi bridge was opened fearing public anger"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96414/kallikandi-bridge-was-opened-fearing-public-anger"
published_at: "2023-02-11T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7c8f6836c8_099c6a90-cecf-4c2e-8375-1b751567b2dc.jpg"
keywords: []
---

# ജനരോഷം ഭയന്ന് കല്ലിക്കണ്ടി പാലം തുറന്നു ; കൊട്ടും കുരവയും പിന്നീട്..!

> **Lead Summary:** **പാനൂർ**: ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ നവീകരിച്ച കല്ലിക്കണ്ടിപ്പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തു. യാത്രാദുരിതം കണക്കിലെടുത്ത് നിർമ്മാണം പൂർണ്ണ രീതിയിൽ പൂർത്തിയാകുന്നതിന് മുന്നെയാണ് ഗതാഗതത്തിന് തുറന്നത്.

## Article Content

**പാനൂർ**: ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ നവീകരിച്ച കല്ലിക്കണ്ടിപ്പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തു. യാത്രാദുരിതം കണക്കിലെടുത്ത് നിർമ്മാണം പൂർണ്ണ രീതിയിൽ പൂർത്തിയാകുന്നതിന് മുന്നെയാണ് ഗതാഗതത്തിന് തുറന്നത്.

പാലം പണി പൂർത്തിയാകാത്തതിനെതിരെ സ്വകാര്യ ബസുകൾ സമരരംഗത്തിറങ്ങിയിരുന്നു. അനിശ്ചിതകാല ബസ് സമരം ആരംഭിക്കാനിരിക്കെയാണ് പാലം തുറന്നത്. ഈ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ബസ് സമരം പിൻവലിക്കുകയായിരുന്നു.

അനുബന്ധ റോഡ് പണി പൂർത്തിയായാൽ പാലത്തിൻ്റെ ഔപചാരിക ഉദ്ഘാടനം നടത്തും. നിലവിൽ ജനങ്ങളുടെ ദുരിതം കണ്ടറിഞ്ഞ് കെ.പി.മോഹനൻ എം.എൽ.എ.മുൻകൈയെടുത്താണ് പാലത്തിലൂടെ താത്ക്കാലിക ഗതാഗതം ആരംഭിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96414/kallikandi-bridge-was-opened-fearing-public-anger)