---
title: "സമുദ്രവിസ്മയങ്ങള്‍ കാണാന്‍ നടി ശ്രീതു കൃഷ്ണന്‍ നാളെ ഓഷ്യാനസില്‍"
english_title: "To see the wonders of the sea Actress Sreetu Krishnan Tomorrow at Oceanus"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96307/to-see-the-wonders-of-the-sea-actress-sreetu-krishnan-tomorrow-at-oceanus"
published_at: "2023-02-11T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e76d558cac3_Untitled-1_copy.jpg"
keywords: []
---

# സമുദ്രവിസ്മയങ്ങള്‍ കാണാന്‍ നടി ശ്രീതു കൃഷ്ണന്‍ നാളെ ഓഷ്യാനസില്‍

> **Lead Summary:** കൂത്തുപറമ്പ്: സമുദ്ര വിസ്മയക്കാഴ്ചകള്‍ കാണാന്‍ നടി ശ്രീതു കൃഷ്ണന്‍ നാളെ കൂത്തുപറമ്പ് പാറാല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഓഷ്യാനസില്‍ എത്തുന്നു. അമ്മയറിയാതെ സീരിയലീലൂടെ കുടുംബങ്ങളുടെ ഹൃദയത്തില്‍ല ഇടം നേടിയ ശ്രീതു ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് പ്രദര്‍ശന നഗരിയിലെത്തുക.

## Article Content

കൂത്തുപറമ്പ്: സമുദ്ര വിസ്മയക്കാഴ്ചകള്‍ കാണാന്‍ നടി ശ്രീതു കൃഷ്ണന്‍ നാളെ കൂത്തുപറമ്പ് പാറാല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഓഷ്യാനസില്‍ എത്തുന്നു. അമ്മയറിയാതെ സീരിയലീലൂടെ കുടുംബങ്ങളുടെ ഹൃദയത്തില്‍ല ഇടം നേടിയ ശ്രീതു ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് പ്രദര്‍ശന നഗരിയിലെത്തുക.

അവധി ദിനമായതിനാല്‍ നാളെ രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെയാണ് പ്രവേശനം. ഫെബ്രുവരി മൂന്നിന് പ്രശസ്ത ടെലവിഷന്‍-സീരിയല്‍ താരം അനുമോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച പ്രദര്‍ശ27ന് അവസാനിക്കും. 6.5 കോടി രൂപ ചിലവില്‍ 200 അടി നീളത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ ചലിക്കുന്ന പോര്‍ട്ടബ്ള്‍ ടണല്‍ അക്വേറിയത്തില്‍ കടലിന്റെ അടിത്തട്ടിലെ അത്ഭുത കാഴ്ചകള്‍ ആവിഷ്‌ക്കരിക്കുന്നതാണ് പ്രദര്‍ശനം.

20 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ അലങ്കാരമത്സ്യങ്ങളും കടല്‍ ജീവികളും അവയ്ക്കായ് സമുദ്രവും ലഗൂണുകളും ആവാസ വ്യവസ്ഥയും പരിസ്ഥിതിയും പുനരാവിഷ്‌ക്കരിച്ചിരിക്കുകയാണ് ഈ പ്രദര്‍ശനത്തില്‍. ഗ്ലാസ് തുരങ്കത്തിലൂടെ നടന്നു കാഴ്ചകള്‍ കാണത്തക്ക വിധത്തിലുള്ള രൂപകല്പന കാഴ്ചക്കാര്‍ക്ക് കടലിനടിയിലൂടെ സഞ്ചരിക്കുന്ന അനുഭൂതി പ്രദാനം ചെയ്യും. സാന്റ് ആര്‍ട്ട്, ക്ലേ ആര്‍ട്ട്, ഫണ്‍ ഗെയിം, അമ്യൂസ്്മെന്റ് പാര്‍ക്ക്, നാടന്‍-വിദേശ രുചിവൈവിധ്യങ്ങള്‍ സമ്മാനിക്കുന്ന ഫുഡ് കോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്ന പ്രദര്‍ശനം അന്തര്‍ദ്ദേശീയ നിലവാരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും: 9895803231, 9895222356

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96307/to-see-the-wonders-of-the-sea-actress-sreetu-krishnan-tomorrow-at-oceanus)