---
title: "തിന്മയുടെ കൈയ്യിലെ കളിപ്പാട്ടമായി മാധ്യമങ്ങൾ മാറുന്നു -കെ ജയകുമാർ ഐഎഎസ്"
english_title: "Media is becoming a toy in the hands of evil -K Jayakumar IAS"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96272/media-is-becoming-a-toy-in-the-hands-of-evil-k-jayakumar-ias"
published_at: "2023-02-11T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e739fc4ff7d_f6cfc511-61a3-4e91-ba32-e3682dfc3c7d.jpg"
keywords: []
---

# തിന്മയുടെ കൈയ്യിലെ കളിപ്പാട്ടമായി മാധ്യമങ്ങൾ മാറുന്നു -കെ ജയകുമാർ ഐഎഎസ്

> **Lead Summary:** തലശ്ശേരി: അധികാര കേന്ദ്രങ്ങളോടുള്ള സത്യം വിളിച്ച് പറയാനുള്ള ലൈസൻസാണ് പത്രപ്രവർത്തനം. എന്നാൽ ഇന്ന് തിന്മയുടെ കൈയ്യിലെ കളിപ്പാട്ടമായി മാധ്യമങ്ങൾ മാറുകയാണെന്ന് കെ ജയകുമാർ ഐഎഎസ് പറഞ്ഞു.

## Article Content

തലശ്ശേരി: അധികാര കേന്ദ്രങ്ങളോടുള്ള സത്യം വിളിച്ച് പറയാനുള്ള ലൈസൻസാണ് പത്രപ്രവർത്തനം. എന്നാൽ ഇന്ന് തിന്മയുടെ കൈയ്യിലെ കളിപ്പാട്ടമായി മാധ്യമങ്ങൾ മാറുകയാണെന്ന് കെ ജയകുമാർ ഐഎഎസ് പറഞ്ഞു.

മാനവികതയുടെ പരമാർത്ഥം വിളിച്ചു പറയാനുള്ള വിലക്കുകൾക്ക് മുമ്പിൽ വിട്ടുവീഴ്ച്ച പത്രാധിപർ ചെയ്യരുത്. അധികാരമുള്ളവനും അധികാരമില്ലാതവനെയും കോർത്തിണക്കലാണ് മാധ്യമപ്രവർത്തനം. അല്ലാതെ അധികാരമുള്ളവനെ സുഖിപ്പിക്കുന്നതല്ല പത്രപ്രവർത്തനം. പരമാധികാരം പരമമായി ദുഷിക്കും അത് ജനങ്ങളുടെ കണ്ണിലൂടെ വിളിച്ചു പറയലാണ് യഥാർത്ഥ പത്രപ്രവർത്തനം.

ദുഷിച്ചു പോകുന്ന മുഖ്യധാര മാധ്യമ സംസ്ക്കാരത്തെ തിരുത്താൻ ആധുനിക സോഷ്യൽ മീഡിയാ കാലത്തെ സിറ്റിസൺ ജേർണലിസ്റ്റുകൾക്ക് കഴിയൂമെന്ന നമ്മുടെ കിനാവ് പോലും പൊലിഞ്ഞു പോയതായും ജയകുമാർ പറഞ്ഞു. അന്തി ചർച്ച കാണാറില്ല, ടി.വി കാണാറില്ല, എന്നാൽ നവ മാധ്യമങ്ങൾ ശ്രദ്ധിക്കാറുണ്ട്.

അധികാരമുള്ളവന് മുന്നിൽ അപ്രിയ സത്യങ്ങൾ പറയരുത് എന്ന് പൊതു അഭിപ്രായമായി വരുന്നു. ആർക്കൊക്കെയോ ആരെയൊക്കെയോ ഭയം. ഭയമില്ലാതെ സധൈര്യം മാധ്യമ പ്രവത്തനം നടത്താൻ കഴിയണമെന്നും കെ. ജയകുമാർ ഐഎഎസ് പറഞ്ഞു. പടയണി ദിനപത്രത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .കെ .പി മോഹനൻ എം എൽ എ അധ്യക്ഷനായി .

നവാസ് മേത്തർ ആമുഖ പ്രഭാഷണം നടത്തി. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പടയണി സുവർണ്ണ ജൂബിലി പതിറ്റ് പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.എം ജമുന റാണി ഏറ്റുവാങ്ങി.അനീഷ് പാതിരിയാട് ,പ്രൊഫ. എ.പി സുബൈർ, പി.എം അഷ്റഫ്, ശശികുമാർ കല്ലിടുമ്പിൽ എന്നിവർ സംസാരിച്ചു. ചാലക്കര പുരുഷു സ്വാഗതവും കെ.പി ഷീജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96272/media-is-becoming-a-toy-in-the-hands-of-evil-k-jayakumar-ias)