---
title: "നവീകരണത്തിനൊരുങ്ങി; പാനൂരിലെ ഇൻസ്പെക്ഷൻ ബംഗ്ലാവ്"
english_title: "Ready for renovation;Inspection Bungalow at Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96236/ready-for-renovationinspection-bungalow-at-panur"
published_at: "2023-02-11T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e71b47a97a4_Untitled-1_copy.jpg"
keywords: []
---

# നവീകരണത്തിനൊരുങ്ങി; പാനൂരിലെ ഇൻസ്പെക്ഷൻ ബംഗ്ലാവ്

> **Lead Summary:** പാനൂർ: പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാനൂരിലെ ഇൻസ്പെക്ഷൻ ബംഗ്ലാവ് നവീകരണത്തിനൊരുങ്ങി.1967 ൽ അന്നത്തെ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന പി.ആർ കുറുപ്പ് ഉദ്ഘാടനം ചെയ്തതാണ് പുത്തൂർ റോഡിൽ പോലീസ് സ്റ്റേഷന് സമീപത്തെ ഐ.ബി. അൻപത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഐ.ബി സമഗ്രമായ നവീകരണത്തിനൊരുങ്ങുന്നത്.

## Article Content

പാനൂർ: പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാനൂരിലെ ഇൻസ്പെക്ഷൻ ബംഗ്ലാവ് നവീകരണത്തിനൊരുങ്ങി.1967 ൽ അന്നത്തെ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന പി.ആർ കുറുപ്പ് ഉദ്ഘാടനം ചെയ്തതാണ് പുത്തൂർ റോഡിൽ പോലീസ് സ്റ്റേഷന് സമീപത്തെ ഐ.ബി. അൻപത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഐ.ബി സമഗ്രമായ നവീകരണത്തിനൊരുങ്ങുന്നത്.

2010 ൽ മുറികൾ കൂട്ടിച്ചേർക്കുകയും ചുറ്റുതിൽ കെട്ടുകയും ചെയ്തിരുന്നു.മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ ഉൾപ്പെടെയുള്ള ഭരണാധികാരികളും അടൂർ ഭാസിയുൾപ്പെടെയുള്ള കലാകാരൻമാരും ഐ.ബിയിലെത്തിയിട്ടുണ്ട്.

പാനൂരിൽ പ്രമാദമായ രാഷ്ട്രീയ സംഘട്ടനങ്ങൾ നടന്ന സമയത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഐ.ബിയിലാണ് താമസിച്ചത്. അതേ സമയം കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഐ.ബി താൽക്കാലിക ഫയർസ്റ്റേഷനായി പ്രവർത്തിച്ച് വരികയായിരുന്നു.ഫയർസ്റ്റേഷൻ ഐ.ബിക്ക് പിറകിലുള്ള താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയതോടെയാണ് ഇപ്പോഴെങ്കിലും നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്.

പി.ഡബ്ലു.ഡിയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപയാണ് ഐ.ബി നവീകരണത്തിനായി വകയിരുത്തിയത്. അടുക്കള ഭാഗം വിപുലീകരിക്കുകയും നിലവിലെ ഓടിട്ട മേൽക്കൂര പൊളിച്ച് കോൺക്രീറ്റ് ചെയ്യുകയും ചെയ്യും.ഇതോടൊപ്പം മുറികളുടെ സൗകര്യവും വർദ്ധിപ്പിക്കും.ഈ വർഷം മഴക്ക് മുന്നേ നവീകരണം പൂർത്തിയാകുകയാണ്  ലക്ഷ്യം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96236/ready-for-renovationinspection-bungalow-at-panur)