---
title: "എം എൽഎ ഇടപെട്ടു; പെരിങ്ങളം പ്രാഥമികാരോഗ്യകേന്ദ്രത്തിന് 63 ലക്ഷം കൂടി"
english_title: "MLA intervened;63 lakhs more for Perilamam Primary Health Centre"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96232/mla-intervened63-lakhs-more-for-perilamam-primary-health-centre"
published_at: "2023-02-11T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e71214a11d5_6b21dea6-aaeb-4c86-b93a-8372afeb76df.jpg"
keywords: []
---

# എം എൽഎ ഇടപെട്ടു; പെരിങ്ങളം പ്രാഥമികാരോഗ്യകേന്ദ്രത്തിന് 63 ലക്ഷം കൂടി

> **Lead Summary:**  പാനൂർ: സാമ്പത്തിക കുറവ് കാരണം നിർമാണം നിലച്ച പാനൂർ നഗരസഭയിലെ പെരിങ്ങളം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടനിർമാണത്തിന് ആരോഗ്യ വകുപ്പിന്റെ ധനസഹായം. കെ.പി.മോഹനൻ എം.എൽ.എ.യുടെ ഇടപെടലിനെത്തുടർന്ന് ആരോഗ്യവകുപ്പിന്റെ പദ്ധതിവിഹിതത്തിൽനിന്ന്‌ 63 ലക്ഷം രൂപയുടെ ഭരണാനുമതി അംഗീകരിച്ച് ഉത്തരവായി.

## Article Content

 പാനൂർ: സാമ്പത്തിക കുറവ് കാരണം നിർമാണം നിലച്ച പാനൂർ നഗരസഭയിലെ പെരിങ്ങളം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടനിർമാണത്തിന് ആരോഗ്യ വകുപ്പിന്റെ ധനസഹായം. കെ.പി.മോഹനൻ എം.എൽ.എ.യുടെ ഇടപെടലിനെത്തുടർന്ന് ആരോഗ്യവകുപ്പിന്റെ പദ്ധതിവിഹിതത്തിൽനിന്ന്‌ 63 ലക്ഷം രൂപയുടെ ഭരണാനുമതി അംഗീകരിച്ച് ഉത്തരവായി.

കെട്ടിടം പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കാൻ 79 ലക്ഷം അനുവദിക്കണമെന്നായിരുന്നു എം.എൽ.എ. ആവശ്യപ്പെട്ടത്. അനുവദിച്ച തുക കൊണ്ട് കെട്ടിടം പൂർണസജ്ജമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എം.എൽ.എ. അറിയിച്ചു. നേരത്തേ കെ.കെ.ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ അനുവദിച്ച തുകകൊണ്ട് കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലികൾ നടത്തിയിരുന്നെങ്കിലും തുടർ പ്രവൃത്തികൾക്ക് തുക മതിയായില്ല.

ഇതോടെ പ്രവൃത്തികൾ നിലച്ചു. തുടർന്നാണ് കെ.പി.മോഹനൻ എം.എൽ.എ. ഇടപെട്ടത്. നിർമാണം നിലച്ച കെട്ടിടം കാടുകയറിയ നിലയിലാണിപ്പോൾ.

അണിയാരത്തെ കൂലോത്ത് പറമ്പിൽ നിലവിലുള്ള ആരോഗ്യകേന്ദ്രത്തിൽ പരിമിതമായ സൗകര്യങ്ങളാണുള്ളത്. തൊട്ടടുത്തുതന്നെയാണ് ലാബ് സൗകര്യങ്ങളോടെയുള്ള പുതിയ കേന്ദ്രത്തിന്റെ നിർമാണം. കെട്ടിടം പൂർണ സജ്ജമാകുന്നതോടെ വിപുലമായ സൗകര്യങ്ങളാണ് ലഭിക്കുക. നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് കെട്ടിടനിർമാണം ഉടൻ തുടങ്ങും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96232/mla-intervened63-lakhs-more-for-perilamam-primary-health-centre)