---
title: "ദൈവത്താറീശ്വരൻ, അങ്കക്കാരൻ, ബപ്പൂരൻ - അണ്ടല്ലൂർ കാവിലെ ഊട്ടുപുരയിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച് ചിത്രകാരൻ ബി.ടി.കെ അശോക്."
english_title: "Painter BTK Ashok has painted pictures of Daivatharishwaran, Ankakaran and Bapuran - vibrantly alive in Ootupura, Andalur Kav."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95929/painter-btk-ashok-has-painted-pictures-of-daivatharishwaran-ankakaran-and-bapuran-vibrantly-alive-in-ootupura-andalur-kav"
published_at: "2023-02-09T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e505b40fb06_Untitled-1_copy.jpg"
keywords: []
---

# ദൈവത്താറീശ്വരൻ, അങ്കക്കാരൻ, ബപ്പൂരൻ - അണ്ടല്ലൂർ കാവിലെ ഊട്ടുപുരയിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച് ചിത്രകാരൻ ബി.ടി.കെ അശോക്.

> **Lead Summary:** ധർമടം അണ്ടലൂർ ക്ഷേത്ര തിറമഹോത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അണ്ടലൂർ കാവിലെ ഊട്ടുപുരയിലെ ചുമരിൽ പ്രധാന ആരാധന മൂർത്തികളുടെ കൂറ്റൻ ചിത്രം തയ്യാറായി. ദൈവത്താറീശ്വരൻ, അങ്കക്കാരൻ, ബപ്പൂരൻ തെയ്യങ്ങൾ മുഖത്തെഴും ആടയാഭരണങ്ങളും അണിഞ്ഞ് നിൽക്കുന്ന മനോഹര ചിത്രമാണ് ഒരുങ്ങിയത്.

## Article Content

ധർമടം അണ്ടലൂർ ക്ഷേത്ര തിറമഹോത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അണ്ടലൂർ കാവിലെ ഊട്ടുപുരയിലെ ചുമരിൽ പ്രധാന ആരാധന മൂർത്തികളുടെ കൂറ്റൻ ചിത്രം തയ്യാറായി. ദൈവത്താറീശ്വരൻ, അങ്കക്കാരൻ, ബപ്പൂരൻ തെയ്യങ്ങൾ മുഖത്തെഴും ആടയാഭരണങ്ങളും അണിഞ്ഞ് നിൽക്കുന്ന മനോഹര ചിത്രമാണ് ഒരുങ്ങിയത്.

പ്രശസ്ത ചിത്രകാരൻ ബിടി കെ അശോകാണ് ജീവൻ തുടിക്കുന്ന ചിത്രം വരച്ചത്. 10 ദിവസം മുമ്പാണ് ചിത്രം വര ആരംഭിച്ചത്. ഉത്സവത്തിന് മുൻപ് പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ വ്യാഴാഴ്ച തന്നെ കൂറ്റൻ ചിത്രം പൂർത്തിയായി. ബി. ടി.കെ അശോകിന് സഹായിയായി വിനേഷ് കാർത്തികയും ഒപ്പമുണ്ടായിരുന്നു. ധർമ്മടം സ്വദേശി അരിക്കോത്തൻ രാമചന്ദ്രനാണ് ഈ ആശയം മുന്നോട്ട് വച്ചത്. തുടർന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇവരുടെ പിന്തുണയോടെ ചിത്രം വരയ്ക്കാനായി ബിടി കെ അശോകിനെ ചുമതലപ്പെടുത്തി.

15 അടി ഉയരവും 10 അടി വീതിയുമാണ് ചിത്രത്തിനുള്ളത്. അക്രലിക്ക് മീഡിയത്തിൽ വരക്കുന്നതിനാലും ഊട്ടുപുരയ്കകത്തെ ചുമരിൽ മഴയും വെയിലും ഏൽക്കാത്തതിനാലും ചിത്രം കാലങ്ങളാളം നിലനിൽക്കുമെന്ന ബിടികെ അശോക് പറഞ്ഞു. ആരാധന മൂർത്തികൾക്കൊപ്പം തന്നെ ഭക്തരുടെ സാനിധ്യവും ക്ഷേത്രത്തിലെ അച്ഛൻമാരും കുളുത്താറ്റിയവരുമുള്ള മെയ്യാൽ കൂടൽ കൂടി കൂറ്റൻ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അണ്ടല്ലൂർ ക്ഷേത്രോത്സവം തുടങ്ങുന്ന 15 ന് ചിത്രം അനാച്ഛാദനം ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95929/painter-btk-ashok-has-painted-pictures-of-daivatharishwaran-ankakaran-and-bapuran-vibrantly-alive-in-ootupura-andalur-kav)