---
title: "കണ്ണൂരിൽ ആകാശത്തൊട്ടിലിൽ കയറാൻ ശ്രമിക്കവെ ബോധരഹിതയായ  പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു."
english_title: "A plus one student died after fainting while trying to climb the sky cradle in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95880/a-plus-one-student-died-after-fainting-while-trying-to-climb-the-sky-cradle-in-kannur"
published_at: "2023-02-09T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4c4d7c718f_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ ആകാശത്തൊട്ടിലിൽ കയറാൻ ശ്രമിക്കവെ ബോധരഹിതയായ  പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു.

> **Lead Summary:** **കണ്ണൂർ**: താഴെചൊവ്വയിലെ സഫലത്തിൽ ഫാത്തി മത്തുൽ ഫഹ്മ ആണ് മരിച്ചത്. പാപ്പിനിശേരി കാട്ടിലെപ്പള്ളി ഉറൂസിന്റെ സമാപനദിവസമായ കഴിഞ്ഞ 28 നാണ് സംഭവം.

## Article Content

**കണ്ണൂർ**: താഴെചൊവ്വയിലെ സഫലത്തിൽ ഫാത്തി മത്തുൽ ഫഹ്മ ആണ് മരിച്ചത്. പാപ്പിനിശേരി കാട്ടിലെപ്പള്ളി ഉറൂസിന്റെ സമാപനദിവസമായ കഴിഞ്ഞ 28 നാണ് സംഭവം.

അന്ന് പാപ്പിനിശേരിയിലെ ബന്ധുവീട്ടിൽ എത്തിയതായിരു ന്നു ഫഹ്മ. ഇവിടെ നിന്ന് ഉറൂസിന് വന്നപ്പോൾ ആകാശ ത്തൊട്ടിലിൽ കയറാൻ ശ്രമിച്ചിരുന്നു. ഇതിനിടെ ബോധരഹിത യായ കുട്ടിയെ ഉടൻ പാപ്പിനി ശേരി എം.എം ആശുപത്രി യിലും തുടർന്ന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി നിയാണ്. അമീറലി പി. സൗഫിയ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഫാസിദ് അലി, ഫർദാൻ അലി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95880/a-plus-one-student-died-after-fainting-while-trying-to-climb-the-sky-cradle-in-kannur)