---
title: "വിദ്യാഭ്യാസ മേഖലയിൽ സ്തുതർഹ്യ സേവനവുമായി മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസ് സിൽവർ ജൂബിലി നിറവിൽ ; ഏപ്രിൽ 8 വരെ വൈവിധ്യമാർന്ന പരിപാടികൾ."
english_title: "Mokeri Rajiv Gandhi HSS Silver Jubilee with meritorious service in the field of education;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95788/mokeri-rajiv-gandhi-hss-silver-jubilee-with-meritorious-service-in-the-field-of-education"
published_at: "2023-02-09T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e47dc6c014b_d0c4debf-7775-4a0d-8973-af92875c7a67.jpg"
keywords: []
---

# വിദ്യാഭ്യാസ മേഖലയിൽ സ്തുതർഹ്യ സേവനവുമായി മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസ് സിൽവർ ജൂബിലി നിറവിൽ ; ഏപ്രിൽ 8 വരെ വൈവിധ്യമാർന്ന പരിപാടികൾ.

> **Lead Summary:** **പാനൂർ**: കണ്ണൂരിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ സ്തുത്യർഹമായ സ്ഥാനമുള്ള മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 27 വർഷം പിന്നിടുകയാണ്. കോവിഡ് അവധികാലത്തിന് ശേഷം ഇപ്പോൾ സിൽവർ ജൂബിലി ആഘോഷിക്കുകയാണ്.

## Article Content

**പാനൂർ**: കണ്ണൂരിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ സ്തുത്യർഹമായ സ്ഥാനമുള്ള മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 27 വർഷം പിന്നിടുകയാണ്. കോവിഡ് അവധികാലത്തിന് ശേഷം ഇപ്പോൾ സിൽവർ ജൂബിലി ആഘോഷിക്കുകയാണ്.

ഫിബ്രുവരി 11 മുതൽ ഏപ്രിൽ 8 വരെ വിപുലമായ വിദ്യാഭ്യാസ-സാംസ്ക്കാരിക - കലാപരിപാടികളാണ് ഇതോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത ഫിബ്രുവരി11 ന് വിദ്യാരംഗം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ചമയം നാടക കളരി യും CASPER ഇംഗ്ലീഷ് ഫെസ്റ്റും സംഘടിപ്പിക്കും.

ഫിബ്രുവരി 16ന് SCIFO എന്ന പേരിൽ സയൻസ് വർക്ക്ഷോപ്പും രമ്യം സ്മേരം എന്ന പേരിൽ മാത്സ് ക്യാമ്പും VISION OF ARTS എന്ന പേരിൽ ചിത്രരചന ക്യാമ്പും നടക്കും. GIGABIZ ഐ.ടി ഫെസ്റ്റ് ഫിബ്രുവരി 27ന് നടക്കും. ഫെബ്രുവരി 25, 26 തീയ്യതികളിൽ ജില്ലാ തല സബ് ജൂനിയർ, സീനിയർ ,SPC കേഡറ്റുകൾ എന്നിവർ ഉൾപ്പെടുന്ന കബഡി ടൂർണ്ണമെന്റ്, കരിയർ ഫെസ്റ്റ് എന്നിവ നടക്കും. ഏപ്രിൽ എട്ടാം തീയ്യതി സാംസ്കാരിക സംഗമം, വിജയോൽസവം, മെഗാ സ്റ്റാർ നൈറ്റ് എന്നീ പരിപാടികളോടെ സിൽവർ ജൂബിലി ആഘോഷം സമാപിക്കും.

വാർത്താ സമ്മേളനത്തിൽ ആഘോഷക്കമ്മറ്റി ചെയർമാൻ പി.അരവിന്ദൻ മാസ്റ്റർ, ജനറൽ കൺവീനർ കെ.അനിൽകുമാർ, എച്ച്.എം സി.പി സുധീന്ദ്രൻ, പി.ടി എ പ്രസിഡൻ്റ് ജി.വി രാകേശ്, മുൻ എച്ച്.എം കെ.കൃഷ്ണൻ മാസ്റ്റർ, പ്രോഗ്രാം കമ്മറ്റി കൺവീനർ പി.വിജിത്ത്, കെ.കെ സജീവ് കുമാർ എന്നിവർ പങ്കെടുത്തു. [22:36, 2/8/2023] rajinasandeep: Pic

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95788/mokeri-rajiv-gandhi-hss-silver-jubilee-with-meritorious-service-in-the-field-of-education)