---
title: "തെറ്റായ സന്ദേശം;മാഹി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പരക്കം പാഞ്ഞു "
english_title: "Wrong message; commuters panic at Mahi railway station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95780/wrong-message-commuters-panic-at-mahi-railway-station"
published_at: "2023-02-09T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e47b053e494_Untitled-1_copy.jpg"
keywords: []
---

# തെറ്റായ സന്ദേശം;മാഹി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പരക്കം പാഞ്ഞു 

> **Lead Summary:**  മയ്യഴി: അധികൃതർ നൽകിയ തെറ്റായ സന്ദേശത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പരക്കം പാഞ്ഞു. മാഹി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി എത്തുന്നതിന് മുമ്പ് തെറ്റായ സന്ദേശം നൽകിയതിനെത്തുടർന്നാണ് യാത്രക്കാർക്ക് നെട്ടോട്ടമോടേണ്ടിവന്നത്.

## Article Content

 മയ്യഴി: അധികൃതർ നൽകിയ തെറ്റായ സന്ദേശത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പരക്കം പാഞ്ഞു. മാഹി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി എത്തുന്നതിന് മുമ്പ് തെറ്റായ സന്ദേശം നൽകിയതിനെത്തുടർന്നാണ് യാത്രക്കാർക്ക് നെട്ടോട്ടമോടേണ്ടിവന്നത്.

ഇന്നലെ രാത്രി 7.50-ഓടെയാണ് സംഭവം. മംഗളൂരു-തിരുവനന്തപുരം മാവേലി അല്പസമയത്തിനകം ഒന്നാമത്തെ ഫ്ലാറ്റ്ഫോമിലെത്തുമെന്ന തെറ്റായ അനൗൺസ്‌മെന്റാണ് യാത്രക്കാരെ കുഴപ്പത്തിലാക്കിയത്. രണ്ടാമത്തെ ഫ്ലാറ്റ്ഫോമിലാണ് ഈ തീവണ്ടി

സാധാരണയായി നിർത്താറുള്ളത്. അതിനും പുറമെ, ഫ്ലാറ്റ്ഫോമിലെ ബോർഡിൽ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമായി പെട്ടെന്ന് അറിയിപ്പ് വന്നപ്പോൾ യാത്രക്കാരെല്ലാം ഫ്ലൈഓവർ വഴി ഒന്നാം ഫ്ലാറ്റ്‌ഫോമിലേക്ക് ഓട്ടമായി. അവിടെയെത്തിയ യാത്രക്കാരിൽ ചിലർ സ്റ്റേഷൻമാസ്റ്ററോട് അന്വേഷിച്ചപ്പോൾ തെറ്റായി അനൗൺസ്‌മെൻറ് ഉണ്ടായതാണെന്നും രണ്ടാമത്തെ ഫ്ലാറ്റ്ഫോമിലാണ് തീവണ്ടി വരുന്നതെന്നും വ്യക്തമായി. ഉടനെ പുതിയ അറിയിപ്പും ഉണ്ടായി. ഉടനെ യാത്രക്കാരെല്ലാം രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് ഓട്ടമായി. അവിടെയെത്തുമ്പോഴേക്കും തീവണ്ടിയുമെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95780/wrong-message-commuters-panic-at-mahi-railway-station)