---
title: "മഞ്ചേരിയിൽ വീട്ടമ്മയെ ലഹരിക്കടിമയാക്കി കൂട്ട ബലാത്സംഗം ചെയ്ത കേസിൽ മുഖ്യ പ്രതി കണ്ണൂരിൽ  അറസ്റ്റിൽ. "
english_title: "The main accused in the case of gang rape of a housewife in Mancheri was arrested in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95724/the-main-accused-in-the-case-of-gang-rape-of-a-housewife-in-mancheri-was-arrested-in-kannur"
published_at: "2023-02-08T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3d2be821eb_e81219f5-fca5-485c-aee4-8e441d894964.jpg"
keywords: []
---

# മഞ്ചേരിയിൽ വീട്ടമ്മയെ ലഹരിക്കടിമയാക്കി കൂട്ട ബലാത്സംഗം ചെയ്ത കേസിൽ മുഖ്യ പ്രതി കണ്ണൂരിൽ  അറസ്റ്റിൽ. 

> **Lead Summary:** **കണ്ണൂർ**: മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാ ടൻ റിഷാദ് മൊയ്തീൻ ആണ് കണ്ണൂർ പഴയങ്ങാടിയിൽ അറസ്റ്റിലായത്. മഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായിരുന്ന മുഹസിൻ വീട്ടമ്മയുമായി സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുകയായിരുന്നു. സൗഹൃദത്തിന്റെ പേരിൽ പരാതിക്കാരിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. പല തവണകളായി വീട്ടിലെത്തിയ മുഹ്സിൻ വീട്ടമ്മയെ അതിമാരകമായ സിന്തറ്റിക് ലഹരിക്ക് അടിമയാക്കി. പിന്നീട് സുഹൃത്തുക്കളുമായി വീട്ടിൽ എത്തിയ പ്രതി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

## Article Content

**കണ്ണൂർ**: മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാ ടൻ റിഷാദ് മൊയ്തീൻ ആണ് കണ്ണൂർ പഴയങ്ങാടിയിൽ അറസ്റ്റിലായത്. മഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായിരുന്ന മുഹസിൻ വീട്ടമ്മയുമായി സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുകയായിരുന്നു. സൗഹൃദത്തിന്റെ പേരിൽ പരാതിക്കാരിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. പല തവണകളായി വീട്ടിലെത്തിയ മുഹ്സിൻ വീട്ടമ്മയെ അതിമാരകമായ സിന്തറ്റിക് ലഹരിക്ക് അടിമയാക്കി. പിന്നീട് സുഹൃത്തുക്കളുമായി വീട്ടിൽ എത്തിയ പ്രതി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

പ്രതിയായ റിഷാദിനെ അറ സ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിലെത്തിയപ്പോൾ വീടിന്റെ ഓട് തകർത്ത് രക്ഷപ്പെട്ട പ്രതി ഒളിവിലായിരുന്നു. അടുത്തിടെ ഇയാൾ കണ്ണൂരിൽ എത്തിയതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തി ലാണ് പ്രതിയെ പിടികൂടിയത്.

കേസിലെ മറ്റു പ്രതികളെ നേരത്തെ പിടികൂടിയിരു ന്നു. മഞ്ചേരി സിഐ റിയാസ് ചാക്കീരി, എസ്ഐ ആർ പി സുജിത്, സ്പെഷ്യൽ സ് ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, മൂഹമ്മദ് സലീം പൂവത്തി, എൻ എം അബ്ദുല്ല ബാബു, കെ കെ ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95724/the-main-accused-in-the-case-of-gang-rape-of-a-housewife-in-mancheri-was-arrested-in-kannur)