---
title: "മനേക്കര  മനയിൽ തറവാട് ട്രസ്റ്റ് പതിനൊന്നാം വാർഷിക ആഘോഷം ശനിയാഴ്ച ; മുൻ ഡീജിപി അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. "
english_title: "Manekkara Manail Tharavad Trust 11th Anniversary Celebration on Saturday;Former DGP Alexander Jacob will deliver the keynote address."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95629/manekkara-manail-tharavad-trust-11th-anniversary-celebration-on-saturdayformer-dgp-alexander-jacob-will-deliver-the-keynote-address"
published_at: "2023-02-08T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e375003ad0b_b0cb762c-51e7-4959-97ce-dd604106b248.jpg"
keywords: []
---

# മനേക്കര  മനയിൽ തറവാട് ട്രസ്റ്റ് പതിനൊന്നാം വാർഷിക ആഘോഷം ശനിയാഴ്ച ; മുൻ ഡീജിപി അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. 

> **Lead Summary:** **മനേക്കര**: മനേക്കരയിലെ അതിപുരാതനവും പ്രശസ്തവുമായ കുടുംബമാണ് മനയിൽ തറവാട്. തറവാട് കുടുംബങ്ങളുടെ ക്ഷേമത്തിനും, അഭിവൃദ്ധിക്കുമായി 2011 ലാണ് മനയിൽ തറവാട് ട്രസ്റ്റ് ആരംഭിച്ചത്.

## Article Content

**മനേക്കര**: മനേക്കരയിലെ അതിപുരാതനവും പ്രശസ്തവുമായ കുടുംബമാണ് മനയിൽ തറവാട്. തറവാട് കുടുംബങ്ങളുടെ ക്ഷേമത്തിനും, അഭിവൃദ്ധിക്കുമായി 2011 ലാണ് മനയിൽ തറവാട് ട്രസ്റ്റ് ആരംഭിച്ചത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തറവാട് കുടുംബങ്ങളിലെ കുട്ടികൾക്ക് പഠന സഹായ എൻഡോവ്മെൻ്റ്, രോഗം കാരണം കഷ്ടപ്പെടുന്നവർക്കും, സാമ്പത്തിക പ്രയാസം നേരിടുന്നവർക്കും കുടുംബ സഹായ ഫണ്ട് എന്നിവ നൽകുന്നുണ്ട്.

റിട്ട. ഡിജിപി അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. ശൗര്യ ചക്ര നേടിയ എൻഎസ്ജി കമാൻഡോ പി.വി മനേഷ്, തലശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ എൻ.രവീന്ദ്രൻ, ടി.ഉദയകുമാർ, സി.കെ ജയദേവൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95629/manekkara-manail-tharavad-trust-11th-anniversary-celebration-on-saturdayformer-dgp-alexander-jacob-will-deliver-the-keynote-address)