---
title: "മാധ്യമ പ്രവർത്തകൻ പി.സി. അജയകുമാറിനെ തലശേരി പ്രസ് ഫോറം  അനുസ്മരിച്ചു"
english_title: "Journalist P.C. Thalassery Press Forum remembered Ajayakumar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95584/journalist-pc-thalassery-press-forum-remembered-ajayakumar"
published_at: "2023-02-08T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e355beb60e2_6337ed67-4bff-47bd-aef1-75d6cb05df1c.jpg"
keywords: []
---

# മാധ്യമ പ്രവർത്തകൻ പി.സി. അജയകുമാറിനെ തലശേരി പ്രസ് ഫോറം  അനുസ്മരിച്ചു

> **Lead Summary:** **തലശേരി**: മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രാമിക ടി.വി.റിപ്പോർട്ടറുമായിരിക്കെ അന്തരിച്ച പി.സി.അജയകുമാറിനെ അനുസ്മരിച്ചു. പ്രസ് ഫോറവും പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രസ് ഫോറം പ്രസിഡണ്ട് അനീഷ് പാതിരിയാട് അധ്യക്ഷത വഹിച്ചു.

## Article Content

**തലശേരി**: മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രാമിക ടി.വി.റിപ്പോർട്ടറുമായിരിക്കെ അന്തരിച്ച പി.സി.അജയകുമാറിനെ അനുസ്മരിച്ചു. പ്രസ് ഫോറവും പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രസ് ഫോറം പ്രസിഡണ്ട് അനീഷ് പാതിരിയാട് അധ്യക്ഷത വഹിച്ചു.

നവാസ് മേത്തർ അനുസ്മരണ പ്രഭാഷണം നടത്തി. പൊന്ന്യം കൃഷ്ണൻ, രവി പാലയാട്, എം.പി. ഗോപാലകൃഷ്ണൻ, എൻ.പ്രശാന്ത്, വി.മോഹനൻ, പ്രൊ.എ.പി.സുബൈർ, രാഗിൽ ചന്ദ്രൻ ,രഷ്നാ ദാസ് , ശശികുമാർ കല്ലിടുമ്പിൽ, പി.എം അഷ്റഫ് , പി .വി.ഷാനിത്ത് എന്നിവർ സംസാരിച്ചു. പ്രസ് ഫോറം സെക്രട്ടറി കെ.പി.ഷീജിത്ത് സ്വാഗതവും എൻ.സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95584/journalist-pc-thalassery-press-forum-remembered-ajayakumar)